കറന്റ് ബില്ലടയ്ക്കാന്‍ പോലും കാശില്ല; ബംഗാളില്‍ സിപിഎം ഓഫീസ് വാടകയ്ക്ക്

പാര്‍ടി ഓഫീസില്‍ ഉണ്ടായിരുന്ന മാര്‍ക്‌സിന്റെയും ലെനിനിന്റെയും ഏംഗല്‍സിന്റെയും ജ്യോതിബസുവിന്റേയുമൊക്കെ ചിത്രങ്ങള്‍ എടുത്തുമാറ്റി - കോച്ചിംഗ് സെന്ററിനായി കെട്ടിടം നല്‍കാന്‍ കരാര്‍ ഒപ്പിട്ടു 
കറന്റ് ബില്ലടയ്ക്കാന്‍ പോലും കാശില്ല; ബംഗാളില്‍ സിപിഎം ഓഫീസ് വാടകയ്ക്ക്

കല്‍ക്കത്ത: സാമ്പത്തിക പ്രയാസത്തെ തുടര്‍ന്ന് ബംഗാളിലെ ലോക്കല്‍ കമ്മറ്റി ഓഫീസ് വാടകയ്ക്ക് നല്‍കി സിപിഎം. മാസവാടകയ്ക്കായി 15000 രൂപയ്ക്കാണ് നല്‍കിയിരിക്കുന്നത്. വൈദ്യുതി ബില്ല് അടക്കാന്‍ പോലും കഴിയാത്ത അവസ്ഥ വന്നതോടെയാണ് സ്വകാര്യ വ്യക്തിക്ക് പാര്‍ട്ടി ഓഫീസ് വാടകക്ക് നല്‍കിയത്.

പശ്ചിമബംഗാളില്‍ സിപിഎമ്മിന്റെ ശക്തികേന്ദ്രമായിരുന്ന പൂര്‍വ്വ ബര്‍ദമാന്‍ ജില്ലയിലെ മൂന്ന് നിലയിലുള്ള ലോക്കല്‍ കമ്മിറ്റി ഓഫീസാണ് സ്വകാര്യവ്യക്തിക്ക് വാടകക്ക് നല്‍കിയത്. 1999ല്‍ ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത സംഭാവനയിലൂടെയായിരുന്നു   പാര്‍ട്ടി ഓഫീസ് നിര്‍മ്മിച്ചത്. ബംഗാളിലെ അധികാരം നഷ്ടമായതോടെ പാര്‍ട്ടി പ്രവര്‍ത്തകരും പാര്‍ട്ടി വിടുകയായിരുന്നു. അടിത്തറ മെച്ചപ്പെടുത്താന്‍ ഏഴുവര്‍ഷം പിന്നിടുമ്പോഴും സിപിഎമ്മിന് സാധിച്ചിട്ടില്ല. ഇതോടെ ലോക്കല്‍ജില്ലാ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും വലിയ പ്രതിസന്ധിയിലാണ്. 

ജനങ്ങളില്‍ നിന്ന് നേരത്തെ കിട്ടിക്കൊണ്ടിരുന്ന സംഭാവനങ്ങള്‍ നിലച്ചു. വൈദ്യുതി ബില്ലുപോലും അടക്കാന്‍ സാധിക്കാത്ത ഗതികേടിലാണ് ഇപ്പോള്‍ പൂര്‍വ്വ ബര്‍ദ്വാന്‍ ജില്ലയിലെ ലോക്കല്‍ കമ്മിറ്റി ഓഫീസ് 15,000 രൂപക്ക് വാടകക്ക് നല്‍കാന്‍ തീരുമാനിച്ചത്. കോച്ചിംഗ് സെന്ററിനായി കെട്ടിടം നല്‍കാന്‍ തീരുമാനിച്ച് വാടക കരാര്‍ ഒപ്പുവെക്കുകയും ചെയ്തു. പാര്‍ടി ഓഫീസില്‍ ഉണ്ടായിരുന്ന മാര്‍ക്‌സിന്റെയും ലെനിനിന്റെയും ഏംഗല്‍സിന്റെയും ജ്യോതിബസുവിന്റേയുമൊക്കെ ചിത്രങ്ങള്‍ എടുത്തുമാറ്റി. പാര്‍ടി ഓഫീസ് വാടകക്ക് നല്‍കാന്‍ ജില്ലാ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും ഒറ്റക്കെട്ടായാണ് തീരുമാനിച്ചതെന്ന് പൂര്‍വ്വ ബര്‍ദമാന്‍ ജില്ലാ സെക്രട്ടറി നാരായണ്‍ ചന്ദ്രഘോഷ് പറഞ്ഞു. 

2011വരെ പൂര്‍വ്വ ബര്‍ദ്വാന്‍ ജില്ലയിലെ 15 നിയമസഭാ സീറ്റും സിപിഎമ്മിന്റേതായിരുന്നു. ഇന്ന് ഇത് ഒരു സീറ്റ് മാത്രമായി കുറ!ഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാന്‍ കെട്ടിടം വാടകക്ക് നല്‍കുകയല്ലാതെ ഇപ്പോഴത്തെ സാഹചര്യത്തില്‍ മറ്റൊരു വഴിയും കണ്ടില്ലെന്നാണ് ഇതേകുറിച്ച് ബംഗാളിലെ സംസ്ഥാന നേതാക്കള്‍ പ്രതികരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com