തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്  50000 രൂപ വരെയുളള കാര്‍ഷിക കടം എഴുതിത്തളളി രാജസ്ഥാന്‍ ബജറ്റ്

ചെറുകിട, ഇടത്തരം കര്‍ഷകരുടെ 50000 രൂപ വരെയുളള കടം എഴുതിത്തളളുമെന്ന് ബജറ്റ് പ്രഖ്യാപിച്ചു
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്  50000 രൂപ വരെയുളള കാര്‍ഷിക കടം എഴുതിത്തളളി രാജസ്ഥാന്‍ ബജറ്റ്

ജയ്പൂര്‍: തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കര്‍ഷകക്ഷേമത്തില്‍ ഊന്നി രാജസ്ഥാന്‍ ബജറ്റ്. ചെറുകിട, ഇടത്തരം കര്‍ഷകരുടെ 50000 രൂപ വരെയുളള കടം എഴുതിത്തളളുമെന്ന് ബജറ്റ് പ്രഖ്യാപിച്ചു. 8000 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്. ഇതിന് പുറമേ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കമ്മീഷന് രൂപം നല്‍കുമെന്നും ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യ പറഞ്ഞു.

അതേസമയം കര്‍ഷക ക്ഷേമം മുന്‍നിര്‍ത്തിയുളള പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷ ബഹളത്തില്‍ സഭ പ്രക്ഷുബ്ധമായി. കര്‍ഷകരുടെ താല്പര്യങ്ങളെ വഞ്ചിക്കുന്നതാണ് ബജറ്റ് പ്രഖ്യാപനമെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതിത്തളളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 

ഈ വര്‍ഷം അവസാനമാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുക. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിനും മഹാരാഷ്ട്രയ്ക്കും പിന്നാലയാണ് രാജസ്ഥാനും കടം എഴുതിത്തളളല്‍ പ്രഖ്യാപിച്ചത്. നേരത്തെ കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് 20,000 കോടി രൂപയുടെ പാക്കേജ് രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് ദിവസങ്ങള്‍ നീണ്ടനിന്ന കുത്തിരിപ്പ് സമരം കര്‍ഷകര്‍ അവസാനിച്ചത്. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള പുതിയ പ്രഖ്യാപനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com