ദലിത് വിദ്യാര്‍ത്ഥിയുടെ കൊലപാതകം: യുപിയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തം; വാഹനങ്ങള്‍ കത്തിച്ചു 

ദലിത് വിദ്യാര്‍ത്ഥിയെ തല്ലിക്കൊന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം അക്രമാസക്തമായി.
ദലിത് വിദ്യാര്‍ത്ഥിയുടെ കൊലപാതകം: യുപിയില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തം; വാഹനങ്ങള്‍ കത്തിച്ചു 

അലഹബാദ്: ദലിത് വിദ്യാര്‍ത്ഥിയെ തല്ലിക്കൊന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം അക്രമാസക്തമായി. അലഹബാാദില്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ വീട് ഉപരോധിച്ച വിദ്യാര്‍ത്ഥികള്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കി.  

വെള്ളിയാഴ്ച രാത്രിയാണ് ദിലീപ് സരോജ് എന്ന ദലിത് വിദ്യാര്‍ത്ഥിയെ നാല് യുവാക്കള്‍ ചേര്‍ന്ന് അലഹബാദിലെ ഒരു റസ്‌റ്റോറന്റില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചത്. ആക്രമണത്തെത്തുടര്‍ന്ന് കോമ സ്‌റ്റേജിലായ വിദ്യാര്‍ത്ഥി ശനിയാഴ്ച മരിക്കുകയായിരുന്നു. സംഭവുവമായി ബന്ധപ്പെട്ട് റസ്റ്റോറന്റിലെ വെയ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണം വൈകിച്ചതിന്റെ പേരില്‍ രണ്ട് പൊലീസുകാരെ സസ്‌പെന്റ് ചെയ്തിരുന്നു. 

എന്നാല്‍ സംസ്ഥാനത്ത് ഏറിവരുന്ന ദലിതര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സമാജ്‌വാദി പാര്‍ട്ടിയുടെ യുവജനവിഭാഗം സമാജ് വാദി യുവജന്‍ സഭയും ആള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷനും(ഐസ) ചേര്‍ന്ന് വലിയ പ്രതചിഷേധം സംഘടിപ്പിക്കുയായിരുന്നു. 

എല്‍എല്‍ബി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ സരോജിനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 
ഈ കൊലപാതകം ഒറ്റപ്പെട്ടതല്ലെന്നും സര്‍ക്കാര്‍ പിന്തുണയോടെ നടക്കുന്ന ആക്രമണങ്ങളുടെ തുടര്‍ച്ച മാത്രമാണെന്നും ബിഎസ്പി നേതാവ് മായാവതി പറഞ്ഞു. 

ദലിത് വിദ്യാര്‍ത്ഥിയുടെ കൊലപാതകം ഉത്തര്‍പ്രദേശ് നിയമസഭയിലും വലിയ ചര്‍ച്ചയാക്കി പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്നു. ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങളോട് ആദിത്യനാഥ് സര്‍ക്കാര്‍ മൗനം പാലിക്കുകയാണ് എന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com