ബിജെപിയുടെയും പിഡിപിയുടെയും അവസരവാദ രാഷ്ട്രീയത്തില്‍ രക്തം ചിന്തേണ്ടി വരുന്നത് സൈനികര്‍ക്ക്: രാഹുല്‍ ഗാന്ധി 

ബിജെപി -പിഡിപി അവസരവാദ സഖ്യത്തിനും കശ്മീര്‍ വിഷയത്തില്‍ വ്യക്തമായ നിലപാട് ഇല്ലാത്തതിനും വിലയായി രക്തം ചിന്തേണ്ടി വരുന്നത് സൈനികര്‍ക്കാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ 
ബിജെപിയുടെയും പിഡിപിയുടെയും അവസരവാദ രാഷ്ട്രീയത്തില്‍ രക്തം ചിന്തേണ്ടി വരുന്നത് സൈനികര്‍ക്ക്: രാഹുല്‍ ഗാന്ധി 

ബിജെപി -പിഡിപി അവസരവാദ സഖ്യത്തിനും കശ്മീര്‍ വിഷയത്തില്‍ വ്യക്തമായ നിലപാട് ഇല്ലാത്തതിനും വിലയായി രക്തം ചിന്തേണ്ടി വരുന്നത് സൈനികര്‍ക്കാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 

പാകിസ്താനുമായി ചര്‍ച്ച വേണമെന്ന് പിഡിപി ആവശ്യപ്പെടുമ്പോള്‍ ആ രാജ്യത്തിന് കനത്ത വില നല്‍കേണ്ടി വരുമെന്നാണ് പ്രതിരോധമന്ത്രി പറയുന്നതെന്ന് രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു. ഭീകരാക്രമണങ്ങളില്‍ സൈനികര്‍ കൊല്ലപ്പെടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തളര്‍ന്ന് ഇരിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. 

കശ്മീര്‍ വിഷയത്തില്‍ എത്രയും വേഗം പാകിസ്ഥാനുമായി  സമാധാന ചര്‍ച്ച നടത്തണം എന്നാണ് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ നിലപാട്. എന്നാല്‍ പാകിസ്ഥാന് ഉടന്‍ തിരിച്ചടി നല്‍കുമെന്നും അയല്‍രാജ്യം കനത്ത വില നല്‍കേണ്ടിവരുമെന്നുമാണ് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്. ഭീകരാക്രമണത്തിന് പ്രാദേശിക പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com