പ്രചാര മന്ത്രി വജ്രം തരുമെന്ന് പറഞ്ഞപ്പോള്‍ വജ്രവ്യാപാരി ബാങ്ക് കൊള്ളയടിച്ച് സ്വിറ്റ്‌സര്‍ലാന്റില്‍ പോയി; മോദിയെ പരിഹസിച്ച് കനയ്യ കുമാര്‍

പ്രമുഖ വജ്ര വ്യാപാരി നീരവ് മോദി  പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ലെ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച്  കനയ്യ കുമാര്‍
പ്രചാര മന്ത്രി വജ്രം തരുമെന്ന് പറഞ്ഞപ്പോള്‍ വജ്രവ്യാപാരി ബാങ്ക് കൊള്ളയടിച്ച് സ്വിറ്റ്‌സര്‍ലാന്റില്‍ പോയി; മോദിയെ പരിഹസിച്ച് കനയ്യ കുമാര്‍

ന്യൂഡല്‍ഹി: പ്രമുഖ വജ്ര വ്യാപാരി നീരവ് മോദി  പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ലെ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് എഐഎസ്എഫ് നേതാവ് കനയ്യ കുമാര്‍. ത്രിപുരയില്‍ വജ്രം തരുമെന്ന് മോദി പ്രസംഗിച്ചപ്പോള്‍ വജ്ര വ്യാപാരി ബാങ്കിലെ പണം തട്ടി സ്വിറ്റ്‌സര്‍ലാന്റില്‍ പോയി. അയ്യാളെ തിരികെക്കൊണ്ടുവരാന്‍ താങ്കള്‍ എന്ത് ചെയ്യും പ്രചാരമന്ത്രി? ഇതുവരെ താങ്കള്‍ കള്ളപ്പണവും മല്ല്യയേയും തിരികെക്കൊണ്ടുവന്നിട്ടില്ല, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മോദിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. 

ഇന്ത്യയുടെ സമ്പത്ത് കൊളളയടിക്കാന്‍ നീരവ് മോദി എന്ന മാര്‍ഗദര്‍ശി' എന്ന തലക്കെട്ടോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തുവന്നു. നരേന്ദ്ര മോദിയുടെ ആലിംഗന നയതന്ത്രത്തെയും , ലോക സാമ്പത്തിക ഫോറത്തില്‍ മോദിയും നീരവ് മോദിയും മുഖാമുഖം വന്നതിനെയും എടുത്തുപറഞ്ഞ് ട്വിറ്ററിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകള്‍ 12000 കോടി രൂപ കൊളളയടിക്കാന്‍ ഇടയാക്കിയെന്നും നരേന്ദ്രമോദിയെ പരോക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.മല്യയെ പോലെ രാജ്യം വിട്ട് രക്ഷപ്പെടാന്‍ നീരവ് മോദിക്കും സര്‍ക്കാര്‍ വഴിയൊരുക്കുന്നുവെന്നും 'ഫ്രം വണ്‍ മോദി ടു എനദര്‍' എന്ന ഹാഷ് ടാഗോടെ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറ്റപ്പെടുത്തി.

നീരവ് മോദി പ്രധാനമന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവിട്ടാണ് യെച്ചൂരി വിമര്‍ശനം ഉന്നയിച്ചത്. രാജ്യത്ത് ബാങ്ക് തട്ടിപ്പ് നടത്തുന്നവര്‍ രക്ഷപ്പെടുന്നത് ഒരേരീതിയിലാണ്. മോദി സര്‍ക്കാരാണ് ഇവരെ സഹായിക്കുന്നത് എന്നും യെച്ചൂരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com