ആധാര്‍ ജനങ്ങളുടെ റേഷന്‍ മുടക്കുന്നു; ആക്ഷേപവുമായി നരേന്ദ്ര മോദിയുടെ സഹോദരന്‍

ആധാര്‍ കാരണം ഗുജറാത്തിലെ ജനങ്ങളുടെ റേഷന്‍ മുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദി
ആധാര്‍ ജനങ്ങളുടെ റേഷന്‍ മുടക്കുന്നു; ആക്ഷേപവുമായി നരേന്ദ്ര മോദിയുടെ സഹോദരന്‍

അഹമ്മദാബാദ്: ആധാര്‍ കാരണം ഗുജറാത്തിലെ ജനങ്ങളുടെ റേഷന്‍ മുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദി. കടകളിലെ ആധാറുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയര്‍ തകരാറിലായതാണ് റേഷന്‍ മുടങ്ങാന്‍ കാരണമെന്ന് ഗുജറാത്ത് ഫെയര്‍ പ്രൈസ് ഷോപ് ഓണേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ പ്രഹ്ലാദ് പറഞ്ഞു. 

2016ലാണ് റേഷന്‍കടകള്‍ വഴി കുറഞ്ഞ വിലക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്ന പദ്ധിതയായ മാ അന്നപൂര്‍ണ യോജന ഗുജറാത്ത് സര്‍ക്കാര്‍ ആരംഭിച്ചത്. ഈ കടകള്‍ കേന്ദ്ര ഡേറ്റാ ബെയിസ് സംവിധാനവുമായി ബന്ധപ്പെടുത്തിയിരിക്കുകയായിരുന്നു. ഈ സംവിധാനത്തിന് കീഴില്‍, ആളുകള്‍ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കുയും വിരലടയാളം പതിപ്പിക്കുകയും ചെയ്താല്‍ മാത്രമേ സാധനങ്ങള്‍ ലഭിക്കുകയുള്ളു. ചില കടകളില്‍ ഈ സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് പ്രഹ്ലാദ് പറയുന്നു. അതുകൊണ്ട് ആളുകള്‍ക്ക് വെറുംകയ്യോടെ മടങ്ങേണ്ടി വരുന്നുവെന്നും പ്രഹ്ലാദ് കൂട്ടിച്ചേര്‍ത്തു. 

സോഫ്റ്റ് വെയറില്‍ എപ്പോഴും പ്രശ്‌നമാണെന്നും ചില സമയം ഇത്  വിരലടയാളം വെരിഫൈ ചെയ്യില്ലെന്നും ചിലസമയം ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ റീഡ് ചെയ്യില്ലെന്നും പ്രഹ്ലാദ് മോദി തന്നെ സാക്ഷ്യപ്പെടുത്തുന്നു. എത്രയും വേഗം ഇത് പരിഹരിക്കണമെന്നും അല്ലാത്തപക്ഷം കടയുടമകള്‍ പഴയ രീതിയിലേക്ക് മടങ്ങിപ്പോകണമെന്നും പ്രഹ്ലാദ് ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com