പാക് അനുകൂല പരാമര്‍ശം: മണിശങ്കര്‍ അയ്യര്‍ക്കെതിരെ രാജ്യദ്രോഹക്കേസ് 

ബിജെപി നേതാവ് അശോക് ചൗധരി രാജസ്ഥാനിലെ കോട്ട അഡിഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ നല്‍കിയ പരാതിയിലാണു കേസെടുത്തത്
പാക് അനുകൂല പരാമര്‍ശം: മണിശങ്കര്‍ അയ്യര്‍ക്കെതിരെ രാജ്യദ്രോഹക്കേസ് 


ന്യൂഡല്‍ഹി:  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്. പാക് അനുകൂല പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് നടപടി. ബിജെപി നേതാവ് അശോക് ചൗധരി രാജസ്ഥാനിലെ കോട്ട അഡിഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ നല്‍കിയ പരാതിയിലാണു കേസെടുത്തത്. വാദം കേള്‍ക്കാനായി കേസ് 20ന് പരിഗണിക്കും.

കറാച്ചി സാഹിത്യോത്സവത്തിനിടെ മണിശങ്കര്‍ അയ്യര്‍ നടത്തിയ വിവാദ പരാമര്‍ശമാണ് കേസിന് ആധാരം. 'താന്‍ പാകിസ്ഥാനെ സ്‌നേഹിക്കുന്നു, പാകിസ്ഥാന്‍ ജനത തിരിച്ച് തന്നെയും സ്‌നേഹിക്കുന്നു, എന്നാല്‍ ഇന്ത്യയില്‍ നിന്നും ലഭിച്ചത് വെറുപ്പെന്നതായിരുന്നു' മണിശങ്കര്‍ അയ്യരുടെ വിവാദ പരാമര്‍ശം. പാകിസ്ഥാനുമായുളള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യ താല്പര്യം കാണിക്കുന്നില്ലെന്ന മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയും രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടികാണിച്ചായിരുന്നു അശോക് ചൗധരി കോടതിയില്‍ പരാതി നല്‍കിയത്.

അയ്യരുടെ പരാമര്‍ശം രാജ്യസ്‌നേഹത്തിനു ചേരാത്തതാണ്. സൈന്യത്തിനുനേരെ പാക്ക് ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അയ്യരുടെ പ്രസ്താവന.തീവ്രവാദം വളര്‍ത്തുന്നതില്‍ പാക്കിസ്ഥാനെ പ്രോല്‍സാഹിപ്പിക്കുന്ന വാക്കുകളാണിതെന്നും ചൗധരി ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com