'അന്തസ് വേണമെട അന്തസ്'; അഴിമതിയാരോപണം നേരിടുന്ന ഉദ്യോഗസ്ഥനെ മനേക ഗാന്ധി ശകാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് 

അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനെ കേന്ദ്രമന്ത്രി മനേക ഗാന്ധി ശകാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
'അന്തസ് വേണമെട അന്തസ്'; അഴിമതിയാരോപണം നേരിടുന്ന ഉദ്യോഗസ്ഥനെ മനേക ഗാന്ധി ശകാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് 

ന്യൂഡല്‍ഹി: അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനെ കേന്ദ്രമന്ത്രി മനേക ഗാന്ധി ശകാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച മന്ത്രിയെ അനുകൂലിച്ചും, ഉദ്യോഗസ്ഥനെ പൊതുവേദിയില്‍ പരസ്യമായി അധിക്ഷേപിച്ചതിനെ വിമര്‍ശിച്ചും വ്യത്യസ്ത പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

ഉത്തര്‍പ്രദേശിലെ ബഹേരിയില്‍ നടന്ന പൊതുയോഗത്തിനിടെയാണ് സംഭവം. ഉദ്യോഗസ്ഥന്റെ പിഴവുകള്‍ ഓരോന്നായി ചൂണ്ടികാണിച്ചായിരുന്നു മന്ത്രിയുടെ ശകാരവര്‍ഷം.  ജനം തിങ്ങി നിറഞ്ഞ മുറിയില്‍ അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനെ മോശം ഹിന്ദി ഭാഷയില്‍ മന്ത്രി അപമാനിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

എവിടെ പോയി നിങ്ങളുടെ അഭിമാനം, കൈക്കൂലി വാങ്ങി തടിച്ചുകൊഴുക്കുകയാണ് എന്നിങ്ങനെയായിരുന്നു മേനക ഗാന്ധിയുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍. കൈക്കൂലി വാങ്ങുന്നത് നല്ലതായി തോന്നുണ്ടോയെന്നും അങ്ങനെയെങ്കില്‍ അത് നെറികേടാണെന്നും മന്ത്രി തുറന്നടിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com