കോണ്‍ഗ്രസ് താറുമാറാക്കിയത് ശരിയാക്കാനുളള ശ്രമത്തിലാണ് ഞങ്ങള്‍: കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍
കോണ്‍ഗ്രസ് താറുമാറാക്കിയത് ശരിയാക്കാനുളള ശ്രമത്തിലാണ് ഞങ്ങള്‍: കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍. പൊതുമേഖല ബാങ്കായ അലഹബാദ് ബാങ്ക് മുന്‍ ഡയറക്ടര്‍ ദിനേഷ് ദുബൈ സമ്മര്‍ദത്തിന് വഴങ്ങി രാജിവെയ്ക്കാനുളള സാഹചര്യം കോണ്‍ഗ്രസ് വിശദീകരിക്കണമെന്ന് നിര്‍മ്മലാ സീതാരാമന്‍ ആവശ്യപ്പെട്ടു. 

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള മുന്‍ യുപിഎ സര്‍ക്കാരിന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന സാമ്പത്തിക തട്ടിപ്പ് തടയാന്‍ കഴിയുമായിരുന്നുവെന്ന് ദിനേഷ് ദുബൈ ആരോപിച്ചിരുന്നു.  തട്ടിപ്പില്‍ കുറ്റാരോപിതരായ ഗീതാഞ്ജലി ജെംസിന് വായ്പ നല്‍കുന്നതില്‍ 2013ല്‍ താന്‍ ആശങ്ക അറിയിച്ചിരുന്നതായും ദിനേഷ് ദുബൈ വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ്  എന്ത് കാരണത്താലാണ് ജോലിയില്‍ നിന്ന് പുറത്തുപോവാന്‍ ദുബെ നിര്‍ബന്ധിതനായതെന്നതിന് കോണ്‍ഗ്രസ് ഉത്തരം പറയണമെന്ന് നിര്‍മ്മലാ സീതാരാമന്‍ ആവശ്യപ്പെട്ടത്.

'തട്ടിപ്പ് നടന്ന കാലത്ത് ആവശ്യമായ നടപടികള്‍ കോണ്‍ഗ്രസ് സ്വീകരിച്ചില്ല,അതുകൊണ്ട് ഞങ്ങള്‍(ബിജെപി) അത് ചെയ്യുന്നു.' നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com