ത്രിപുരയില്‍ 80 ശതമാനം പോളിംഗ്: പ്രതീക്ഷയോടെ സിപിഎം

ത്രിപുരയില്‍ 80 ശതമാനം പോളിംഗ്. മണിക് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് സിപിഎം- ത്രിപുരയില്‍ അട്ടിമറി വിജയം നേടുമെന്ന് ബിജെപി 
ത്രിപുരയില്‍ 80 ശതമാനം പോളിംഗ്: പ്രതീക്ഷയോടെ സിപിഎം


അഗര്‍ത്തല: ത്രിപുരയിലെ 59 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് നാലുവരെയായിരുന്നു പോളിങ് സമയം. ആകെ 80 ശതമാനം വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. രാവിലെ തന്നെ നീണ്ട തിരക്ക് പോളിങ് സ്‌റ്റേഷനുകളില്‍ അനുഭവപ്പെട്ടിരുന്നു .

59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത് . ഒരിടത്ത് സിപിഐ എം സ്ഥാനാര്‍ഥിയുടെ മരണത്തെതുടര്‍ന്ന് തെരഞ്ഞെടുപ്പ് റദ്ദാക്കി.  3214 ബൂത്തുകളിലായി മൊത്തം 25,69,216 വോട്ടര്‍മാരാണ് ആകെ സംസ്ഥാനത്തുള്ളത് . മാര്‍ച്ച് മൂന്നിനാണ് വോട്ടെണ്ണല്‍. ഇതില്‍  13,05,375  പുരുഷ വോട്ടര്‍മാരും 12,68,027  പേര്‍ സ്ത്രീകളുമാണ് . 47,803. പുതിയ വോട്ടര്‍മാരില്‍ 11 പേര്‍ ഭിന്ന ലിംഗത്തില്‍പെട്ടവരാണ്.

സിപി എം നേതൃത്വത്തിലുള്ള ഇടതുമുന്നണിയും ബിജെപി ഐപിഎഫ്ടി സഖ്യവും തമ്മിലാണ് പ്രധാന മത്സരം.കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, വിവിധ ഗിരിവര്‍ഗ പാര്‍ടി സ്ഥാനാര്‍ഥികളും സ്വതന്ത്രരുമടക്കം 257 പേരാണ് മത്സരരംഗത്തുള്ളത്. 57 സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com