ജനങ്ങള്‍ക്ക് ബാങ്കിങ് മേഖലയിലുള്ള വിശ്വാസം മോദി സര്‍ക്കാര്‍ തകര്‍ത്തു: മമത ബാനര്‍ജി 

ബാങ്ക് മേഖലയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ബിജെപി സര്‍ക്കാര്‍ തകര്‍ത്തുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
ജനങ്ങള്‍ക്ക് ബാങ്കിങ് മേഖലയിലുള്ള വിശ്വാസം മോദി സര്‍ക്കാര്‍ തകര്‍ത്തു: മമത ബാനര്‍ജി 

കൊല്‍ക്കത്ത: ബാങ്ക് മേഖലയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ബിജെപി സര്‍ക്കാര്‍ തകര്‍ത്തുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വിശ്വാസമുള്ള സ്ഥാപനങ്ങള്‍ കൊള്ളയടിക്കാന്‍ അനുവദിക്കുമ്പോള്‍ അവര്‍ എവിടെ പണം സൂക്ഷിക്കുമെന്ന് അവര്‍ ചോദിച്ചു. പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പു നടത്തി വജ്രവ്യാപാരി നീരവ് മോദി രാജ്യം വിട്ടതിന്റെ പശ്ചാതലത്തിലാണ് മമതയുടെ പ്രതികരണം. നോര്‍ത്ത് ബംഗാള്‍ ടൗണില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത. 

പരാജയപ്പെടാന്‍ സാധ്യതയുള്ള ധനകാര്യസ്ഥാപനങ്ങളില്‍നിന്നു ഉപഭോക്താക്കള്‍ക്കു പണം തിരിച്ചുകിട്ടാനുള്ള പരിഹാരമായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന എഫ്ആര്‍ഡിഐ ബില്ലുവഴിയും അഴിമതി നടത്താനുള്ള ശ്രമത്തിലാണ് മോദിയും കൂട്ടരുമെന്നും അവര്‍ ആരോപിച്ചു. 

ലോണുകള്‍ കാരണം രാജ്യത്ത്  കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോഴാണ് കോടീശ്വരന്‍മാര്‍ ബാങ്കിനെ പറ്റിച്ച് നാടുവിടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പശുവിന് ആധാര്‍ കാര്‍ഡ് നല്‍കി സംരക്ഷിക്കാന്‍ ഒരുങ്ങുന്ന മോദി രാജ്യത്തെ പൊതുജനങ്ങള്‍ സുരക്ഷിതരല്ലെന്ന് മനസ്സിലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com