മോദിക്ക് ബിഎംഎസ് പേടി; ലേബര്‍ കോണ്‍ഫറന്‍സ് മാറ്റിവച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബഹിഷ്‌കരിക്കുമെന്ന ബിഎംഎസ് ഭീഷണിയെത്തുടര്‍ന്ന് ഫെബ്രുവരി 26,27 തീയതികളില്‍ നടത്താനിരുന്ന 47മത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് മാറ്റിവച്ചു
മോദിക്ക് ബിഎംഎസ് പേടി; ലേബര്‍ കോണ്‍ഫറന്‍സ് മാറ്റിവച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബഹിഷ്‌കരിക്കുമെന്ന ബിഎംഎസ് ഭീഷണിയെത്തുടര്‍ന്ന് ഫെബ്രുവരി 26,27 തീയതികളില്‍ നടത്താനിരുന്ന 47മത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് മാറ്റിവച്ചു. കേന്ദ്ര ബജറ്റ് തൊഴിലാളി വിരുദ്ധമാണ് എന്നാരോപിച്ചായിരുന്നു ആര്‍എസ്എസ് അനുകൂല തൊഴിലാളി സംഘടന മോദിയെ ബഹിഷ്‌കരിക്കുമെന്ന് ഭീഷണി മുഴക്കിയത്. 

കോണ്‍ഫറന്‍സ് മാറ്റിവെച്ചതായി മന്ത്രാലയത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി ബിഎംഎസ് അദ്ധ്യക്ഷന്‍ സജി നാരായണന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് കോണ്‍ഫറന്‍സ് ബഹിഷ്‌കരിക്കാന്‍ ഗുജറാത്തില്‍ നടന്ന ബി.എം.എസ് ദേശീയ എക്‌സിക്യൂട്ടീവ് യോഗം തീരുമാനമെടുത്തതാണ്. 'തൊഴില്‍', 'തൊഴിലാളി' എന്നീ പദങ്ങളെ പൂര്‍ണ്ണമായും അവഗണിച്ച ബജറ്റായിരുന്നു ഇത്തവണത്തേത് എന്ന് സജി നാരായണന്‍ പറഞ്ഞതായി ഔട്ട്് ലുക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com