ശ്രീദേവി മദ്യപാനിയല്ല: അവര്‍ വൈന്‍ മാത്രമേ കഴിക്കു: അമര്‍ സിങ്

എന്നാല്‍ ശ്രീദേവി മദ്യപിക്കാറില്ലെന്ന വെളിപ്പെടുത്തലുമായി സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ പാര്‍ലമെന്റ് അംഗവുമായ അമര്‍ സിങ് രംഗത്തെത്തിയിരിക്കുകയാണ്.
ശ്രീദേവി മദ്യപാനിയല്ല: അവര്‍ വൈന്‍ മാത്രമേ കഴിക്കു: അമര്‍ സിങ്

ന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതകള്‍ തുടരുകയാണ്. ഹൃദയാഘാതം മൂലം ശ്രീദേവി മരിച്ചു എന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്ത. പിന്നീട് കുളിമുറിയില്‍ കുഴഞ്ഞ് വീണെന്നായിരുന്നു വാര്‍ത്തകള്‍. അതിനിടെ നടിയുടെ രക്തത്തില്‍ കൂടിയ അളവില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതായി ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.
 
എന്നാല്‍ ശ്രീദേവി മദ്യപിക്കാറില്ലെന്ന വെളിപ്പെടുത്തലുമായി സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ പാര്‍ലമെന്റ് അംഗവുമായ അമര്‍ സിങ് രംഗത്തെത്തിയിരിക്കുകയാണ്. 'പൊതു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എന്നെ പോലുള്ളവര്‍ വല്ലപ്പോഴും വൈന്‍ കഴിക്കാറുണ്ട് അത്ര മാത്രമേ ശ്രീദേവിയും കഴിക്കാറുള്ളൂ. അവരെ ഒരു മദ്യപാനിയായി ചിത്രീകരിക്കരുത്' - ഇങ്ങനെയായിരുന്നു അമര്‍ സിങ്ങിന്റെ വാക്കുകള്‍. 

ശ്രീദേവിയുടെ മൃതശരീരം പോസ്റ്റ് മേര്‍ട്ടം ചെയ്തപ്പോള്‍ രക്തത്തില്‍ മദ്യത്തിന്റെ അംശമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് അമര്‍ സിങ്ങിന്റെ വെളിപ്പെടുത്തല്‍. മദ്യ ലഹരിയില്‍ ബാത്ത് ടബ്ബില്‍ മുങ്ങി മരിച്ചെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസമാണ് ദുബായിലെ ഹോട്ടലിലെ ബാത്ത് ടബ്ബില്‍ ശ്രീദേവിയെ അബോധാവസ്ഥയില്‍ കാണപ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ശ്രീദേവിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മുന്‍പ് ഉണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയാല്‍ മതിയെന്ന് തീരുമാനിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ രക്തസാമ്പിളുകളുടെ പരിശോധനയും നടത്തിയിരുന്നു. ഇതേതുടര്‍ന്ന് ശ്രീദേവി ബാത്ത് ടബ്ബില്‍ മുങ്ങി മരിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com