കോണ്‍ഗ്രസ് നേതാക്കള്‍ വാലിലെ രോമം; മോദിയുമായി താരതമ്യത്തിന് പോലുമില്ലെന്ന് കേന്ദ്രമന്ത്രി തോമര്‍

മോദിയുടെ ഒപ്പം എത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ദീര്‍ഘകാലം സഞ്ചരിക്കേണ്ടി വരുമെന്നും കേന്ദ്ര  പഞ്ചായത്തീരാജ് മന്ത്രിയായ നരേന്ദ്ര സിങ് തോമര്‍ പരിഹസിച്ചു
കോണ്‍ഗ്രസ് നേതാക്കള്‍ വാലിലെ രോമം; മോദിയുമായി താരതമ്യത്തിന് പോലുമില്ലെന്ന് കേന്ദ്രമന്ത്രി തോമര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളെ വാലിലെ രോമത്തോട് താരതമ്യം ചെയ്ത കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ പ്രസ്താവന വിവാദമാകുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു. നിയമസഭ സാമാജികാരുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്ന ഇത്തരം അപകീര്‍ത്തി പരാമര്‍ശങ്ങളെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കുറഞ്ഞപക്ഷം ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്നും നേതാക്കളെ പിന്തിരിപ്പിക്കാനെങ്കിലും മോദി തയ്യാറാകണം. അല്ലായെങ്കില്‍ സാധാരണക്കാരുടെ ഇടയില്‍ മോശം പ്രതിച്ഛായ സൃഷ്ടിക്കുമെന്നും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി.

മധ്യപ്രദേശില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവന. കോണ്‍ഗ്രസ് നേതാക്കളെ വാലിലെ രോമത്തോട് താരതമ്യം ചെയ്ത കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മീശയിലെ രോമമായിട്ടാണ് വിശേഷിപ്പിച്ചത്. ഇതിലുടെ മോദിയെ കോണ്‍ഗ്രസ് നേതാക്കളുമായി ഒരു തരത്തിലും താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്ന സന്ദേശമാണ് കേന്ദ്രമന്ത്രി നല്‍കിയത്. ഇതിന് പുറമേ മോദിയുടെ ഒപ്പം എത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ദീര്‍ഘകാലം സഞ്ചരിക്കേണ്ടി വരുമെന്നും കേന്ദ്ര  പഞ്ചായത്തീരാജ് മന്ത്രിയായ നരേന്ദ്ര സിങ് തോമര്‍ പരിഹസിച്ചു. 

സംഭവം വിവാദമായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയാണ് രംഗത്തുവന്നത്. നിയമസഭ സാമാജികാരുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്ന ഇത്തരം അപകീര്‍ത്തി പരാമര്‍ശങ്ങളെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരണം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുറഞ്ഞപക്ഷം ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്നും നേതാക്കളെ പിന്തിരിപ്പിക്കാനെങ്കിലും മോദി ശ്രമിക്കണം.അല്ലായെങ്കില്‍ സാധാരണക്കാരുടെ ഇടയില്‍ മോശം പ്രതിച്ഛായ സൃഷ്ടിക്കുമെന്നും മല്ലികാര്‍ജ്ജുന ഖാര്‍ഗെ മുന്നറിയിപ്പ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com