നാണമുണ്ടോ താങ്കള്‍ക്ക്? ത്രിപുരയെ പറ്റി പറഞ്ഞ ബിജെപി മന്ത്രിക്ക് മറുപടിയുമായി സിപിഎം

നാഷ്ണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്ന സംസ്ഥാനം അസം ആണ്
നാണമുണ്ടോ താങ്കള്‍ക്ക്? ത്രിപുരയെ പറ്റി പറഞ്ഞ ബിജെപി മന്ത്രിക്ക് മറുപടിയുമായി സിപിഎം

അഗര്‍തല: തൃപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിനെ ബംഗ്ലാദേശിലേക്ക് നാടുകടത്തണമെന്നു പറഞ്ഞ അസം ബിജെപി മന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്‌ക്കെതിരെ സിപിഎം. ത്രിപുരയില്‍ അതിക്രമങ്ങള്‍ കൂടിവരികയാണെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള പീഡനങ്ങള്‍ തുടര്‍ക്കഥയാണെന്നുമുളള ഹിമന്ത ബിശ്വ ശര്‍മയുടെ പരാമര്‍ശത്തിനെതിരെ അസമിലെയും ത്രിപുരയിലെയും കുറ്റകൃത്യങ്ങളുടെ കണക്ക് താരതമ്യം ചെയ്താണ് സിപിഎം മറുപടി നല്‍കിയിരിക്കുന്നത്. 

മുഖ്യമന്ത്രിക്ക് എതിരെ ഹിമന്ത നടത്തിയ പ്രസംഗം ജനാധിപത്യത്തിന് നിരക്കാത്തതാണെന്ന സിപിഎം പ്രസ്താവനയോട് പ്രതികരിച്ചപ്പോഴായിരുന്നു അസം മന്ത്രി ത്രിപുര കുറ്റകൃത്യങ്ങളുടെ നാടാണ് എന്ന് പറഞ്ഞത്. എനിക്കെതിരെ പ്രതിഷേധിക്കുന്നത് പിന്നെയാകാം, ആദ്യം കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ പീഡിപ്പിച്ചുകൊന്ന കുറ്റവാളികളെ ശിക്ഷിക്കു, ഇതായിരുന്നു ഹിമന്തയുടെ വാക്കുകള്‍. ഇതിനെതിരെയാണ് സിപിഎം രംഗത്ത് വന്നിരിക്കുന്നത്. 

നിങ്ങള്‍ക്ക് കുറച്ചെങ്കിലും നാണമുണ്ടോ ശര്‍മ്മ, നാഷ്ണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്ന സംസ്ഥാനം അസം ആണ്. ത്രിപുര അസമിന്റെ മാനംകെടുത്തുന്ന റെക്കോര്‍ഡിന്റെ അടുത്തെങ്ങുമില്ല. സംസ്ഥാനത്തേയും മുഖ്യമന്ത്രിയേയും അപമാനിച്ചത് ത്രിപുരയിലെ ജനങ്ങള്‍ മറക്കില്ല. സിപിഎം ട്വിറ്ററിലൂടെ പ്രതികരിച്ചു. 

ഫെബ്രുവരിയില്‍ നടക്കുന്ന നിയസഭ തെരഞ്ഞെടുപ്പില്‍ മണിക് സര്‍ക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ വലിയ ക്യാമ്പയിനുകളാണ് ബിജെപി ത്രിപുരയില്‍ നടത്തി വരുന്നത്. ബിജെപിയുടെ പ്രചാരണങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാനാണ് ത്രിപുരയിലെ സിപിഎമ്മിന്റെയും ശ്രമം. 

ആദിവാസി വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്.  മുന്‍ഗാമികള്‍ വിശ്വസിച്ചതുപോലെ ആദിവാസി യുവാക്കള്‍ സിപിഎമ്മില്‍ വിശ്വസിക്കുന്നില്ലെന്നും അവരെ കൂടെനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും സിപിഎം മുതിര്‍ന്ന നേതാക്കള്‍ പറയുന്നു.

നിലവില്‍ സിപിഎമ്മിന് സംസ്ഥാന നിയമയഭയില്‍ 60ല്‍ 50 സീറ്റുകളാണുള്ളത്. കോണ്‍ഗ്രസില്‍ നിന്നും ആറ് എംഎല്‍എമാര്‍െ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com