പാക്കിസ്ഥാന്‍ അമേരിക്ക സഹായം നിര്‍ത്തിയത് മോദിയുടെ ഇടപെടലെന്ന് ബിജെപി

പാകിസ്താന്റെ ധാര്‍ഷ്ട്യവും ചതിയും അവസാനിപ്പിക്കുന്നതിന് ട്രംപിന്റെ നടപടി  അഭിനന്ദനാര്‍ഹമാണെന്നും
പാക്കിസ്ഥാന്‍ അമേരിക്ക സഹായം നിര്‍ത്തിയത് മോദിയുടെ ഇടപെടലെന്ന് ബിജെപി


ന്യൂഡല്‍ഹി: പാകിസ്താന് നല്‍കുന്ന സൈനിക സഹായം അമേരിക്ക അവസാനിപ്പിച്ചത് മോദിയുടെ നയതന്ത്ര വിജയമാണെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവു. പാകിസ്താന്റെ ധാര്‍ഷ്ട്യവും ചതിയും അവസാനിപ്പിക്കുന്നതിന് ട്രംപിന്റെ നടപടി  അഭിനന്ദനാര്‍ഹമാണെന്നും റാവു ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു

പാക്കിസ്ഥാന്റെ നാടകത്തെ അതിന്റെ ഗൗരവത്തോടെ കാണുന്നതിന് പകരം ഇന്ത്യന്‍ ആര്‍മിയെ കുറ്റപ്പെടുത്താനാണ് കോണ്‍ഗ്രസ് തയ്യാറായാത്. ഈ ആവസ്ഥയിലും മണിശങ്കര് അയ്യറെ കെട്ടിപിടിക്കാനും പാക്കിസ്ഥാനെ സമാധാനപ്പെടുത്താനുമാണോ രാഹൂല്‍ തയ്യാറാകയെന്നും റാവു ട്വിറ്ററില്‍ കുറിച്ചു

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്ന് ആരോപിച്ച് പാകിസ്താന് നല്‍കിവരുന്ന 25.5 കോടി ഡോളറിന്റെ സൈനിക സഹായം അമേരിക്ക നിര്‍ത്തലാക്കിയതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു.

15 വര്‍ഷം കൊണ്ട് അമേരിക്ക വിഡ്ഢിയെ പോലെ 33 മില്ല്യണ്‍ഡോളര്‍ പാകിസ്താന് നല്‍കിയെന്നും കളവും വഞ്ചനയും മാത്രമാണ് തങ്ങള്‍ക്ക് തിരികെ ലഭിച്ചതെന്നും ട്രംപ് ട്വീറ്റ് പറഞ്ഞിരുന്നു. തങ്ങള്‍ വിഡ്ഢികളാണെന്ന് അവര്‍ കണക്കാക്കി. അഫ്ഗാനിസ്ഥാനില്‍ ഞങ്ങള്‍ യുദ്ധം നടത്തിയപ്പോള്‍ പാകിസ്താന്‍ തീവ്രവാദികള്‍ക്ക് സുരക്ഷയൊരുക്കിയെന്നും സഹായം ഇനിയില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com