ഭരണഘടന മാറ്റാമെന്ന് കരുതേണ്ട, തടയാന്‍ ഞങ്ങള്‍ക്കറിയാം;ബിജെപിയെ വെല്ലുവിളിച്ച് മേവാനി 

ഭരണഘടന മാറ്റാന്‍ ബിജെപിയെ വെല്ലുവിളിച്ച മേവാനി ,സമാനചിന്താഗതിക്കാരായ ആളുകള്‍ അഭിപ്രായഭിന്നതകള്‍ മറന്ന് പൊതുതാല്പര്യം മുന്‍നിര്‍ത്തി ഒന്നായി ഇതിനെതിരെ പൊരുതണമെന്നും ആവശ്യപ്പെട്ടു.
ഭരണഘടന മാറ്റാമെന്ന് കരുതേണ്ട, തടയാന്‍ ഞങ്ങള്‍ക്കറിയാം;ബിജെപിയെ വെല്ലുവിളിച്ച് മേവാനി 

പൂനെ:ഭരണഘടന മാറ്റാന്‍ ബിജെപിയെ വെല്ലുവിളിച്ച് ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. താനും സമാനചിന്താഗതിക്കാരായ ആളുകളും ചേര്‍ന്ന് ഇത് അനുവദിക്കില്ലെന്നും ജിഗ്നേഷ് മേവാനി മുന്നറിയിപ്പ് നല്‍കി.  പുനെയില്‍ എല്‍ഗാര്‍ പരിഷത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബിജെപി വൈകാതെ ഭരണഘടന മാറ്റുമെന്ന കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡേയുടെ പ്രസ്താവന വിവാദമായിരുന്നു. പാര്‍ലമെന്റിനെ തന്നെ പിടിച്ചുകുലുക്കിയ ഈ പരാമര്‍ശത്തിന്റെ പേരില്‍ ഹെഗ്‌ഡേ പിന്നിട് മാപ്പു പറഞ്ഞു. ഇതിന് പിന്നാലെയാണ് ബിജെപിയെ വിമര്‍ശിച്ച് ജിഗ്നേഷ് മേവാനി രംഗത്തുവന്നത്. 

ഭരണഘടന മാറ്റാന്‍ ബിജെപിയെ വെല്ലുവിളിച്ച മേവാനി ,സമാനചിന്താഗതിക്കാരായ ആളുകള്‍ അഭിപ്രായഭിന്നതകള്‍ മറന്ന് പൊതുതാല്പര്യം മുന്‍നിര്‍ത്തി ഒന്നായി ഇതിനെതിരെ പൊരുതണമെന്നും ആവശ്യപ്പെട്ടു.2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരെ പ്രതിപക്ഷ ഐക്യനിരയ്ക്ക് രൂപം നല്‍കണം. ഇത്തരത്തില്‍ ഒരുമിച്ച് നിന്നതിന്റെ ഫലമായി ഗുജറാത്തില്‍ ബിജെപിക്ക് 150 സീറ്റുകള്‍ നേടാന്‍ സാധിച്ചില്ല. ബിജെപിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയായിരുന്നു അത്. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും ബിജെപിയെ ഇരട്ടക്ക സംഖ്യയില്‍ ഒതുക്കാന്‍ ഇത്തരം ഐക്യനിര വഴി സാധിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ജെഎന്‍യു നേതാവ് ഉമര്‍ഖാലിദ്, രോഹിത് വെമുലയുടെ അമ്മ രാധിക, ബീം ആര്‍മി പ്രസിഡന്റ് വിനയ് രത്തന്‍ സിങ് , പ്രകാശ് അംബ്ദേക്കര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com