പുതുവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ നവജാതശിശുക്കള്‍ ജനിച്ചത് ഇന്ത്യയില്‍; പിറന്നത് 69,070 കുട്ടികള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd January 2018 03:33 PM |
Last Updated: 02nd January 2018 03:38 PM | A+A A- |

ജനീവ: പുതുവര്‍ഷ ദിനത്തില്‍ ലോകത്താകെ ജനിച്ച കുട്ടികളുടെ എണ്ണം 386,000മാണെന്ന് യൂനിസെഫ്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കിയ രാജ്യം ഇന്ത്യയാണ്. 69,070 കുട്ടികള്‍ക്കാണ് ഇന്ത്യ ജന്മം നല്‍കിയത്.
മൊത്തം കുട്ടികളില്‍ അന്‍പത് ശതമാനവും ഒന്‍പത് രാജ്യങ്ങളില്‍ നിന്നാണ്. ഇന്ത്യ ( 69,070) ചൈന( 44,760) നൈജീരിയ ( 20,210) പാക്കിസ്താന്‍ ( 14,910) ഇന്തോനേഷ്യ ( 13,370) യുഎസ് ( 11, 280) കോങ്കോ റിപ്പബ്ലിക് ( 9,400) എത്യോപിയ ( 9,400) ബംഗ്ലാദേശ് ( 8,370) എന്നിങ്ങനെയാണ് കണക്ക്.
കഴിഞ്ഞ പുതുവര്‍ഷത്തില്‍ ജനിച്ച കുട്ടികളില്‍ 2600 കുട്ടികള്‍ പുതുവര്‍ഷദിനത്തില്‍ തന്നെ മരിച്ചിരുന്നു. യൂനിസെഫിന്റെ കണക്കുകളുടെ അടിസ്ഥാനത്തില്‍ പ്രതിവര്‍ഷം നവജാതശിശുക്കള്‍ രണ്ടായിരത്തിലധികം മരിക്കുന്നതായാണ് കണക്ക്. ആദ്യമാസത്തില്‍ തന്നെ നവജാതശിശുക്കള്‍ മരിക്കാനിടയാകുന്നത് പ്രസവത്തെ തുടര്‍ന്നുണ്ടാകുന്ന അണുബാധയാണെന്നും യുനിസെഫ് പറയുന്നു.