ആപ്പിലുടെ ശുഭദിനം പോലും നേരാത്തവരാണോ ഡിജിറ്റല്‍ ഇന്ത്യ സൃഷ്ടിക്കുന്നതെന്ന് ശിവസേന

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റല്‍ പ്രേമത്തെ പരിഹസിച്ച് വീണ്ടും ശിവസേന രംഗത്ത്.
ആപ്പിലുടെ ശുഭദിനം പോലും നേരാത്തവരാണോ ഡിജിറ്റല്‍ ഇന്ത്യ സൃഷ്ടിക്കുന്നതെന്ന് ശിവസേന

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റല്‍ പ്രേമത്തെ പരിഹസിച്ച് വീണ്ടും ശിവസേന രംഗത്ത്. നമോ ആപ്പിലുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശുഭദിനം നേരാന്‍ ബിജെപി എംപിമാര്‍ പോലും തയ്യാറാവുന്നില്ലെന്ന് ചൂണ്ടികാണിച്ചാണ് ശിവസേനയുടെ വിമര്‍ശനം. അത്തരത്തില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ ഡിജിറ്റല്‍വല്‍ക്കരണത്തോട് പുറം തിരിഞ്ഞുനില്‍ക്കുമ്പോള്‍ മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ സ്വപ്‌നം എങ്ങനെ യാഥാര്‍ത്ഥ്യമാകുമെന്ന ചോദ്യം ഉന്നയിച്ചാണ് ശിവസേനയുടെ പരിഹാസം. 

മുഖപത്രമായ സാമ്‌നയിലുടെയായിരുന്നു കേന്ദ്രത്തിലും മഹാരാഷ്ട്രയിലും എന്‍ഡിഎയുടെ ഘടകകക്ഷിയായ ശിവസേനയുടെ വിമര്‍ശനം. അടുത്തിടെ ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തിരിച്ച് ശുഭദിനം നേരാത്ത എംപിമാരുടെ നിലപാടില്‍ മോദി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേനയുടെ പരിഹാസം.

അച്ചടക്കത്തിന്റെ കാര്യത്തില്‍ ഒരു വീട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിരാവിലെ എഴുന്നേല്‍ക്കുന്ന മോദി ബിജെപി എംപിമാര്‍ക്ക് നമോ ആപ്പിലുടെ ശുഭദിനം നേരുന്നു. എന്നാല്‍ ചുരുക്കം ചിലര്‍ ഒഴിച്ച് അവശേഷിക്കുന്ന ഭൂരിഭാഗം എംപിമാരും മോദിക്ക് തിരിച്ച് അഭിവാദ്യം അര്‍പ്പിക്കുന്നില്ല.  ഇത്തരത്തില്‍ പ്രതികരിക്കാത്തവര്‍ക്ക് മോദിയുടെ വകയായി മറ്റൊരു സന്ദേശവും അയക്കുന്നുണ്ടെന്ന് ശിവസേന പരിഹസിച്ചു.

ഡിജിറ്റല്‍ ഇന്ത്യ പൂര്‍ണതോതില്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ദരിദ്രകര്‍ഷകരുടെ വായ്പകള്‍ ഓണ്‍ലൈന്‍ ആയി എഴുതിതളളുമെന്നാണ് മോദിയുടെ വാഗ്ദാനം. എന്നാല്‍ ബിജെപി എംപിമാര്‍ പോലും ഡിജിറ്റല്‍വല്‍ക്കരണത്തോട് മുഖംതിരിച്ചുനില്‍ക്കുകയാണെന്ന് ശിവസേന വിമര്‍ശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com