വകുപ്പ് വിഭജനം ഗുജറാത്തില്‍ ബിജെപിക്ക് പൊല്ലാപ്പാവുന്നു; പ്രതിഷേധവുമായി മറ്റൊരു മന്ത്രി കൂടി

അഞ്ചുതവണ എംഎല്‍എയായി സോളങ്കി ഭാവ് നഗറില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ട സോളങ്കിയ്ക്ക് ഫിഷറിസ് വകുപ്പിന്റെ ചുമതല നല്‍കിയതിലാണ് പ്രതിഷേധം 
വകുപ്പ് വിഭജനം ഗുജറാത്തില്‍ ബിജെപിക്ക് പൊല്ലാപ്പാവുന്നു; പ്രതിഷേധവുമായി മറ്റൊരു മന്ത്രി കൂടി

അഹമ്മദാബാദ്: നിതിന്‍ പട്ടേലിന് പിന്നാലെ ഗുജറാത്തില്‍ ബിജെപിക്ക് തലവേദനയുമായി മറ്റൊരു മന്ത്രി കൂടി  രംഗത്ത്. പര്‍ഷോത്തം സോളങ്കിയാണ് വകുപ്പ് വിഭജനത്തിനെതിരെ രംഗത്തുവന്നത്. അഞ്ചുതവണ എംഎല്‍എയായി സോളങ്കി ഭാവ് നഗറില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഫിഷറിസ് വകുപ്പിന്റെ ചുമതലയാണ് രൂപാണി മന്ത്രിസഭയില്‍ സോളങ്കിയുടെത്. മുതിര്‍ന്ന നേതാവെന്ന നിലയില്‍ അപ്രധാന വകുപ്പ്് നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം. തന്റെ പ്രതിഷേധം മുഖ്യമന്ത്രി വിജയ് രൂപാണിയെ അറിയിക്കുകയും ചെയ്തിരുന്നു

വകുപ്പു വിഭജനത്തെച്ചൊല്ലി ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും രംഗത്തെത്തിയിരുന്നു. ഒടുവില്‍ അമിത് ഷാ നേരിട്ട് ഇടെപട്ട് ധനവകുപ്പ് നല്‍കിയതോടെയാണ് പ്രശ്‌നം താത്കാലികമായി അവസാനിച്ചത്. മുന്‍പുണ്ടായിരുന്ന നഗരവികസനം, ധനം, പെട്രോളിയം വകുപ്പുകള്‍ വേണമെന്നായിരുന്നു നിതിന്റെ ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com