കേന്ദ്രസര്‍ക്കാരിന് തലവേദനയായി യോഗി സര്‍ക്കാര്‍; പൊതുജനങ്ങളുടെ പരാതിയില്‍ യുപി മുന്നില്‍

പൊതുജനങ്ങളുടെ പരാതികളില്‍ ഭൂരിപക്ഷവും ഉത്തര്‍പ്രദേശ് സര്‍ക്കാരിന് എതിരെയെന്ന് കേന്ദ്രസര്‍ക്കാര്‍. മഹാരാഷ്ട്രയും ,ന്യൂഡല്‍ഹിയുമാണ് തൊട്ടുപിന്നിലെന്നും കേന്ദ്രസര്‍ക്കാര്‍
കേന്ദ്രസര്‍ക്കാരിന് തലവേദനയായി യോഗി സര്‍ക്കാര്‍; പൊതുജനങ്ങളുടെ പരാതിയില്‍ യുപി മുന്നില്‍

ന്യൂഡല്‍ഹി: പൊതുജനങ്ങളുടെ പരാതികളില്‍ ഭൂരിപക്ഷവും ഉത്തര്‍പ്രദേശ് സര്‍ക്കാരിന് എതിരെയെന്ന് കേന്ദ്രസര്‍ക്കാര്‍. മഹാരാഷ്ട്രയും ,ന്യൂഡല്‍ഹിയുമാണ് തൊട്ടുപിന്നിലെന്നും കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു .

2017ലെ ജനുവരി മുതല്‍ നവംബര്‍ വരെയുളള കണക്കാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് എതിരായി ഇക്കാലയളവില്‍ പൊതുജനങ്ങള്‍  മൂന്നുലക്ഷം പരാതികളാണ് കേന്ദ്രസര്‍ക്കാരിന് നല്‍കിയത്. മഹാരാഷ്ട്ര സര്‍ക്കാരാണ് തൊട്ടുപിന്നില്‍. 1.81 ലക്ഷം പരാതികളാണ് മഹാരാഷ്ട്ര സര്‍ക്കാരിന് എതിരായി ഉന്നയിച്ചത്.മൂന്നാം  സ്ഥാനത്തുളള ഡല്‍ഹിയിലെ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. 1,65,310 പരാതികളാണ് ഡല്‍ഹി നിവാസികള്‍ സര്‍ക്കാരിന് എതിരെ ഉന്നയിച്ചത്്. കേന്ദ്രസര്‍ക്കാരിന്റെ പൊതുജന പരാതി പരിഹാര സംവിധാനം വഴിയാണ് പരാതികള്‍ കൈമാറിയത്. അതാത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുളള വിവിധ സംവിധാനങ്ങള്‍ക്ക് എതിരെയുളള പരാതികളുടെ കണക്കാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്.

 മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് എതിരായ പരാതികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷം 2.41 ലക്ഷം പരാതികളാണ് സര്‍ക്കാരിന് എതിരെ ഉയര്‍ന്നത് വന്നത്. 2015ല്‍ പരാതികള്‍ ഇതിലും വളരെ താഴെയാണ്. 1.36 ലക്ഷം പരാതികളാണ് ഇക്കാലയളവില്‍ കേന്ദ്രത്തിന് ജനങ്ങള്‍ കൈമാറിയത്. ഇത് യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുമെന്നാണ് സൂചന.

ഉത്തര്‍പ്രദേശ് സര്‍ക്കാരിനും മഹാരാഷ്ട്ര സര്‍ക്കാരിനും എതിരായ പരാതികളില്‍ യഥാക്രമം 2.88 ലക്ഷവും , 1.65 ലക്ഷവും തീര്‍പ്പാക്കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതേസമയം കേരള സര്‍ക്കാരിന് എതിരെ ഇക്കാലയളവില്‍ ലഭിച്ചത് 43,893 പരാതികളാണെന്നും സര്‍ക്കാര്‍ രേഖ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com