കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി അഞ്ച്‌ മുന്‍ എംഎല്‍എമാര്‍ നാളെ ബിജെപി കൂടാരത്തിലേക്ക് 

കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാര്‍ അടക്കം എട്ട് മുന്‍ എംഎല്‍എമാര്‍ നാളെ ബിജെപിയുടെ സഖ്യകക്ഷിയായ  നാഷണല്‍ പീപ്പിള്‍സ് പാര്‍്ട്ടിയില്‍ ചേരും.
കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി അഞ്ച്‌ മുന്‍ എംഎല്‍എമാര്‍ നാളെ ബിജെപി കൂടാരത്തിലേക്ക് 


ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്‍കി മേഘാലയില്‍
എട്ട് മുന്‍ എംഎല്‍എമാര്‍ നാളെ ബിജെപിയുടെ കൂടാരത്തിലേക്ക്. കോണ്‍ഗ്രസിന്റെ അഞ്ച് മുന്‍ എംഎല്‍എമാര്‍ അടക്കം എട്ടുപേര്‍
നാളെ ബിജെപിയുടെ സഖ്യകക്ഷിയായ  നാഷണല്‍ പീപ്പിള്‍സ് പാര്‍്ട്ടിയില്‍ ചേരും. ഇതിന്റെ ഭാഗമായി ഇവര്‍ കഴിഞ്ഞ ദിവസം എംഎല്‍എ സ്ഥാനം രാജിവെച്ചിരുന്നു. 

ഷില്ലോങ്ങിലെ പോളോ ഗ്രൗണ്ടില്‍ നടക്കുന്ന പൊതുറാലിയിലാണ് മുന്‍
എംഎല്‍എമാരുടെ എന്‍പിപി പ്രവേശനം.അടുത്ത ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മേഘാലയില്‍ ഭരണം പിടിക്കാനുളള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് പുതിയ നീക്കം. പൊതു റാലി തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളുടെ തുടക്കമാകുമെന്ന് എന്‍പിപി ദേശീയ പ്രസിഡന്റ് കെ സാഗ്മ അറിയിച്ചു.

മേഘാലയില്‍ മുകുള്‍ സാംഗ്മയുടെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് സര്‍ക്കാരാണ് അധികാരത്തില്‍.60 അംഗ നിയമസഭയില്‍ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ അംഗസഖ്യചുരുങ്ങിയിരിക്കുകയാണ്. 

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെല്ലാം അധികാരം പിടിക്കുക എന്നത് ബിജെപിയുടെ അജന്‍ണ്ടയാണ്. ഇതിന്റെ ഭാഗമായാണ് അരുണാചല്‍ പ്രദേശ് മണിപ്പൂര്‍ അസാം എന്നി സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലേത്തിയത്. ത്രിപൂരയില്‍ ത്രിണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുമുളള ഏഴു എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു. ഇവര്‍ മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നത് നീണ്ട കാലത്തെ പാരമ്പര്യമുളള പാര്‍ട്ടിയെ വലയ്ക്കുന്നു. ഇതിന് പിന്നാലെയാണ് മേഘാലയിലും കോണ്‍ഗ്രസില്‍ നിന്നുമുളള കൊഴിഞ്ഞുപോക്ക്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com