ദലിത് ബന്ദ്: മഹാരാഷ്ട്ര നിശ്ചലം; മുംബൈ നഗരത്തേയും ബാധിച്ചു

തീവ്ര മറാത്ത വാദികളുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ ദലിത് സംഘടനകള്‍ നടത്തുന്ന ബന്ദ് ജനജീവിതം സ്തംഭിപ്പിച്ചു.
ദലിത് ബന്ദ്: മഹാരാഷ്ട്ര നിശ്ചലം; മുംബൈ നഗരത്തേയും ബാധിച്ചു

മംബൈ: തീവ്ര മറാത്ത വാദികളുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ ദലിത് സംഘടനകള്‍ നടത്തുന്ന ബന്ദ് ജനജീവിതം സ്തംഭിപ്പിച്ചു. മുംബൈയേയും മറ്റ് നഗരങ്ങളേയും ബന്ദ് ബാധിച്ചു. കൊരെഗാവ് യുദ്ധ വാര്‍ഷിക ആഘോഷം നടത്തിയ ദലിതര്‍ക്കു നേരെ തീവ്ര മറാത്ത വാദക്കാര്‍ ആക്രമണം അഴിച്ചുവിട്ടതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് ബന്ദ് നടത്തുന്നത്. ബന്ദിന് ഇടത് പാര്‍ട്ടികള്‍ ഉള്‍പ്പെടെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

ചുരുക്കം ടാക്‌സികള്‍ മാത്രമാണ്  മുംബൈയില്‍ നിരത്തിലുള്ളത്. പ്രതിഷേധക്കാര്‍ റെയില്‍ പാളങ്ങള്‍ ഉപരോധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പല പ്രദേശങ്ങളിലും റെയില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വിരാര്‍,താനെ,പൂനെ എന്നിടങ്ങളില്‍ റെയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ലോക്കല്‍ ട്രെയിനുകള്‍ യാത്ര അവസാനിപ്പിച്ചു. റോഡുകളും പ്രതിഷേധക്കാര്‍ ഉപരോധിക്കുകയാണ്. 

നടന്നുകൊണ്ടിരിക്കുന്ന മുംബൈ യൂണിവേഴ്‌സിറ്റി പരീക്ഷകളെയും ബന്ദ് ബാധിച്ചിട്ടുണ്ട്. താമസിച്ചെത്തുന്ന വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. 

പ്രതിഷേധ പ്രകനടത്തിനിടെ പലയിടത്തും അക്രമ സംഭവങ്ങള്‍ നടന്നാതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. പ്രതിഷേധക്കാര്‍ ട്രാന്‍സ്‌പോര്‍ട്ട് ബസുകളും മറ്റ് വാഹനങ്ങളും തല്ലിത്തകര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com