മുത്തലാഖ് ബില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല;  രാജ്യത്ത് മുത്തലാഖ് തുടരുന്നുവെന്ന് നിയമമന്ത്രി

മുത്തലാഖ് ബില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല;  രാജ്യത്ത് മുത്തലാഖ് തുടരുന്നുവെന്ന് നിയമമന്ത്രി

ന്യൂഡല്‍ഹി:  പ്രതിപക്ഷ  ബഹളത്തെ തുടര്‍ന്ന് മുത്തലാഖ് ബില്‍ സഭയില്‍ അവതരിപ്പിക്കാനാവാതെ രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. ചൊവ്വാഴ്ച ബില്‍ അവതരിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് ബില്‍ അവതരിപ്പിക്കാനുള്ള ശ്രമം നടത്തിയത്. ലോക്‌സഭ പാസ്സാക്കിയ ബില്‍ രാജ്യസഭയുടെ സിലക്ട് കമ്മിറ്റിക്കു വിടാനാണ് സാധ്യതയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ടുകള്‍ തള്ളി ബില്ല് അവതരിപ്പിക്കാനുള്ള് ശ്രമം പ്രതിപക്ഷ പാര്‍്ട്ടിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് തടസപ്പെടുകയായിരുന്നു.

ബില്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രമേയം പാസാക്കി. എന്നാല്‍ പ്രമേയം ചട്ടവിരുദ്ധമാണെന്ന്് ജെയ്റ്റ്‌ലിയുടെ അഭിപ്രായപ്പെട്ടു.  അതേസമയം, ലോക്‌സഭയില്‍ മുത്തലാഖ് ബില്‍ പാസായ ശേഷവും മുത്തലാഖ് ഉണ്ടായെന്നായിരുന്നു നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണം

ഇന്നലെ രാജ്യസഭയില്‍ ബില്‍ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ ചര്‍ച്ചയ്ക്കു കാര്യോപദേശക സമിതി സമയം തീരുമാനിച്ചിട്ടില്ലെന്നു പ്രതിപക്ഷം ഉടക്കിട്ടിരുന്നു. തുടര്‍ന്നാണ് ബില്‍ ഇന്നത്തേക്കു മാറ്റിയത്. ഇന്നലെ വൈകുന്നേരം ചേര്‍ന്ന കാര്യോപദേശക സമിതിയിലും ഭരണപ്രതിപക്ഷങ്ങള്‍ വിട്ടുവീഴ്ചയ്ക്കു തയാറായിരുന്നില്ല.ബില്‍ സഭ പരിഗണിച്ചു പാസ്സാക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്നു ഭരണപക്ഷവും, സിലക്ട് കമ്മിറ്റി പരിഗണിച്ചു ബില്‍ മെച്ചപ്പെടുത്തട്ടെയെന്നു പ്രതിപക്ഷവും നിലപാടെടുത്തു. കോണ്‍ഗ്രസിനും തൃണമൂല്‍ കോണ്‍ഗ്രസിനും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com