ചികിത്സക്കിടെ ഡോക്ടറുടെ തൊട്ടുതലോടല്‍; യുഎസില്‍ ഇന്ത്യന്‍ ഡോക്ടര്‍ക്ക് തടവ് ശിക്ഷ
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th January 2018 02:29 PM |
Last Updated: 04th January 2018 02:29 PM | A+A A- |

വാഷിങ്ടണ്‍: ലൈംഗിക ആസ്വാദന ഉദ്ദേശത്തോടെ കൗമാരക്കാരികളായ രണ്ട് രോഗികളെ തടവിയ ഇന്ത്യന്‍ ഡോക്ടര്‍ക്ക് യു.എസില്‍ തടവുശിക്ഷ. പത്തുമാസത്തേക്കാണ് തടവുശിക്ഷ.
40 കാരനായ അരുണ്‍ അഗര്‍വാളാണ് ശിക്ഷിക്കപ്പെട്ടത്. ഒഹിയോയിലെ ഡെയ്ടണ്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഡോക്ടറായിരുന്ന അഗര്‍വാള്‍ ചികിത്സയ്ക്കിടെയായിരുന്നു രോഗികളോട് മോശമായി പെരുമാറിയത്. കേസിനാസ്പദമായ സംഭവം നടന്നത്2013നും 15നും ഇടയിലാണ്്.
കേസെടുത്തതിനു പിന്നാലെ രാജ്യം വിടാന്‍ ശ്രമിക്കവെയാണ് ഇദ്ദേഹത്തെ അറസ്റ്റു ചെയ്തത്. ആശുപത്രി അധികൃതര്‍ ഈ സംഭവം പൊലീസില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നില്ല. ഇയാളെ ഇന്ത്യയിലേക്കു നാടുകടത്തുമെന്നാണ് റിപ്പോര്‍ട്ട്.