മോദി വിമര്‍ശനത്തിന് പിന്നാലെ പ്രകാശ് രാജിന്റെ കോളം നിര്‍ത്തി കന്നടപത്രം; വായ് മൂടിക്കെട്ടാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് പ്രകാശ് രാജ്

നിങ്ങളുടെ ഓരോ പ്രവര്‍ത്തിയും ജനം മുഖം മൂടിയില്ലാതെ കാണുന്നുണ്ട്. വായനക്കാരുമായി ഞാന്‍ സംവാദിക്കുന്ന വേദിയാണ് നിങ്ങള്‍ തടസപ്പെടുത്തിയത്. ഇതുകൊണ്ടെന്നും അവരുമായുള്ള ബന്ധം വിച്ഛേദിക്കാനാവില്ല 
മോദി വിമര്‍ശനത്തിന് പിന്നാലെ പ്രകാശ് രാജിന്റെ കോളം നിര്‍ത്തി കന്നടപത്രം; വായ് മൂടിക്കെട്ടാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് പ്രകാശ് രാജ്

ബംഗളുരൂ: കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ നയത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചതിനെതിരെ നടന്‍ പ്രകാശ് രാജിന്റെ ഏറെ ശ്രദ്ധേയമായ കോളം നിര്‍ത്തി കന്നടദിനപത്രം. യാതൊരു അറിയിപ്പുമില്ലാതെയാണ് പത്രം കോളം നിര്‍ത്തിയതെന്നും പ്രകാശ് രാജ് പറഞ്ഞു. 

പ്രിയപ്പെട്ട അദൃശ്യകരങ്ങളെ നിങ്ങളെ കാണാനികില്ലെന്ന് നിങ്ങള്‍ കരുതിയോ. നിങ്ങളുടെ ഓരോ പ്രവര്‍ത്തിയും ജനം മുഖം മൂടിയില്ലാതെ കാണുന്നുണ്ട്. വായനക്കാരുമായി ഞാന്‍ സംവാദിക്കുന്ന വേദിയാണ് നിങ്ങള്‍ തടസപ്പെടുത്തിയത്. ഇതുകൊണ്ടെന്നും അവരുമായുള്ള ബന്ധം വിച്ഛേദിക്കാനാവുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോയെന്നും പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് മോദിക്കെതിരെ പ്രകാശ് രാജ് ആഞ്ഞടിച്ചിരുന്നു. തന്നെക്കാള്‍ വലിയ നടനാണ് മോദിയെന്നും കൊലപാതകത്തിന് പിന്നില്‍ സംഘ്പരിവാര്‍ ശക്തികളാണെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു. മോദിയുടെ നോട്ട് നിരോധനം, ഗുജറാത്തിലെ ബിജെപിയുടെ സീറ്റ് കുറയല്‍ തുടങ്ങി കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com