കാവിയടിച്ചതിന് പിന്നാലെ ഹജ്ജ് ഹൗസ് വെളളപൂശി യോഗി സര്‍ക്കാര്‍ 

ഹജ്ജ് ഹൗസിന് കാവിപൂശിയത് എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയ പശ്ചാത്തലത്തില്‍ നിറംമാറ്റി ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ വിവാദത്തില്‍ നിന്നും തലയൂരി.
കാവിയടിച്ചതിന് പിന്നാലെ ഹജ്ജ് ഹൗസ് വെളളപൂശി യോഗി സര്‍ക്കാര്‍ 

ലക്‌നൗ: ഹജ്ജ് ഹൗസിന് കാവിപൂശിയത് എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയ പശ്ചാത്തലത്തില്‍ നിറംമാറ്റി ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ വിവാദത്തില്‍ നിന്നും തലയൂരി.  ഹജ്ജ് ഹൗസിന്റെ മതിലിന് കാവി പെയിന്റ് അടിച്ച യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനത്തിന് എതിരെ  മുസ്ലീം സംഘടനകള്‍ അടക്കം നിരവധി പേര്‍ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മതിലിന് വെളളപൂശി വിവാദത്തില്‍ നിന്നും സര്‍ക്കാര്‍ തലയൂരിയത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ വിശദീകരണത്തില്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച കോണ്‍ട്രാക്ടര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

വ്യാഴാഴ്ച രാത്രിയാണ് അധികൃതര്‍ ഹജ്ജ് ഹൗസിന്റെ പുറംമതിലില്‍ പെയിന്റടിച്ചത്. ഹജ്ജ് ഹൗസ് അവധിയായിരുന്ന വെളളിയാഴ്ചായിരുന്നു ആരെയും അറിയിക്കാതെയുളള കാവിപൂശല്‍. കാവി ധീരതയുടെ പര്യായമാണ് എന്നാണ് ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ മറുപടി. 

സംസ്ഥാന നിയമസഭ മന്ദിരത്തിനു കാവിനിറം നല്‍കിയതിന് പിന്നാലെയാണ് ഹജ് ഹൗസിനും കാവി നിറം നല്‍കിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഭവന്‍ അനെക്‌സിനും സമീപകാലത്തു കാവിയടിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com