ത്രിപുരയില്‍ ഭരണമാറ്റം അനിവാര്യം; അക്രമത്തിന്റെ ചെളിക്കുണ്ടില്‍ താമര വിരിയ്ക്കും: അമിത് ഷാ 

സ്ത്രീകള്‍ക്ക് എതിരെയുളള അതിക്രമങ്ങള്‍ തടയുന്നതില്‍ സിപിഎം സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അമിത് ഷാ
ത്രിപുരയില്‍ ഭരണമാറ്റം അനിവാര്യം; അക്രമത്തിന്റെ ചെളിക്കുണ്ടില്‍ താമര വിരിയ്ക്കും: അമിത് ഷാ 

അഗര്‍ത്തല: ത്രിപുരയില്‍ ഭരണമാറ്റം അനിവാര്യമാണെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ. സ്ത്രീകള്‍ക്ക് എതിരെയുളള അതിക്രമങ്ങള്‍ തടയുന്നതില്‍ സിപിഎം സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി. തൊഴിലില്ലായ്മ വര്‍ധിച്ചതും ഭരണമാറ്റം അനിവാര്യമാക്കിയെന്ന്
അമിത് ഷാ പറഞ്ഞു. 

അഴിമതി വര്‍ധിക്കുന്നതിനൊടൊപ്പം വികസനമില്ലായ്മയും ത്രിപുരയെ ബാധിച്ചിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വികസനകാര്യത്തിലും അഴിമതിരഹിത ഭരണത്തിലും ത്രിപുരയേക്കാള്‍ ഏറേ മുന്നിലാണെന്നും അമിത് ഷാ ഓര്‍മ്മിപ്പിച്ചു. 

അക്രമം കണ്ട് ബിജെപി പേടിച്ച് പിന്‍മാറില്ല. നിങ്ങള്‍ അക്രമത്തിന്റെ ചെളി പടര്‍ത്തുക. ഈ ചെളി താമര വിരിയുന്നതിന് ഏറ്റവും സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com