കള്ളക്കടത്ത് നടത്തിയതിന് ജെറ്റ് എയര്‍വേയ്‌സ് എയര്‍ ഹോസ്റ്റസ് പിടിയില്‍; മൂന്ന് കോടി രൂപ വിലവരുന്ന ഡോളറാണ് പിടിച്ചത്

അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞ നിലയില്‍ 3.21 കോടി രൂപയുടെ ഡോളറാണ് പിടികൂടിയത്
കള്ളക്കടത്ത് നടത്തിയതിന് ജെറ്റ് എയര്‍വേയ്‌സ് എയര്‍ ഹോസ്റ്റസ് പിടിയില്‍; മൂന്ന് കോടി രൂപ വിലവരുന്ന ഡോളറാണ് പിടിച്ചത്

മൂന്ന് കോടി വിലവരുന്ന ഡോളര്‍ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച ജെറ്റ് എയര്‍വേയ്‌സ് എയര്‍ ഹോസ്റ്റസ് പിടിയില്‍. ഹോങ് കോങ്ങിലേക്കുള്ള വിമാനത്തില്‍ ഡയറക്റ്ററേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് എയര്‍ഹോസ്റ്റസും ജീവനക്കാരിയും അറസ്റ്റിലായത്. 

അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞ നിലയില്‍ 3.21 കോടി രൂപയുടെ ഡോളറാണ് പിടികൂടിയത്. വിവേക് വിഹാര്‍ മേഖലയിലുള്ള അമിത് മല്‍ഹോത്രയെന്ന ഹവാല ഇടപാടുകാരനാണ് പണം കൈമാറ്റത്തിനായി 25 കാരിയായ ദേവഷി കുല്‍ഷ്‌റെഷ്തയെന്ന എയര്‍ഹോസ്റ്റസിനെ ഉപയോഗിച്ചത്. പിടിയിലാവുന്നതിന് മുന്‍പ് യുവതി ഏഴ് തവണയാണ് ഹോങ് കോങ്ങിലേക്ക് യാത്ര ചെയ്തത. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ചയാണ് പണം പിടികൂടിയത്. കഴിഞ്ഞ രണ്ട് മാസത്തില്‍ 10 ലക്ഷം ഡോളറിന്റെ നിയമവിരുദ്ധ പണ കൈമാറ്റം യുവതി നടത്തിയിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

സ്വര്‍ണ്ണക്കച്ചവടക്കാരില്‍ നിന്ന് പണം വാങ്ങി അത് എയര്‍ഹോസ്റ്റസ്മാരുടെ കൈവശം ആവശ്യമായ സ്ഥലങ്ങളിലേക്ക് കൊടുത്തുവിടുകയാണ് അമിത് മല്‍ഹോത്രയുടെ പതിവ്. വിദേശത്തു നിന്ന് സ്വര്‍ണം കടത്തുന്നതിനാണ് ഈ പണം ഉപയോഗിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com