മറ്റൊരു രാജ്യത്തിന്റെ വിഭവങ്ങള്‍ ചൂഷണം ചെയ്യാന്‍ ഇന്ത്യയ്ക്ക് ഉദ്ദേശ്യമില്ല: മോദി 

മറ്റൊരു രാജ്യത്തിന്റെ മണ്ണിലും ഇന്ത്യ കണ്ണുവെക്കുന്നില്ല. മാനവികതയിലൂന്നിയ ബന്ധമാണ് ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളുമായുള്ളതെന്നും മോദി
മറ്റൊരു രാജ്യത്തിന്റെ വിഭവങ്ങള്‍ ചൂഷണം ചെയ്യാന്‍ ഇന്ത്യയ്ക്ക് ഉദ്ദേശ്യമില്ല: മോദി 

ന്യൂഡല്‍ഹി: മറ്റൊരു രാജ്യത്തിന്റെ വിഭവങ്ങള്‍ ചൂഷണം ചെയ്യാന്‍ ഇന്ത്യയ്ക്ക് ഉദ്ദേശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റൊരു രാജ്യത്തിന്റെ മണ്ണിലും ഇന്ത്യ കണ്ണുവെക്കുന്നില്ല. മാനവികതയിലൂന്നിയ ബന്ധമാണ് ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളുമായുള്ളതെന്നും ആ ബന്ധം ലാഭ നഷ്ടങ്ങളില്‍ അധിഷ്ടിതമല്ലെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹി പ്രവാസി ഭാരതീയ കേന്ദ്രത്തില്‍ നടക്കുന്ന പിഐഓ (പേഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഓറിജിന്‍) പാര്‍ലമെന്റേറിയന്‍സ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. 

നമ്മുടെ ശ്രദ്ധ എപ്പോഴും ശേഷി, വിഭവ വികസന രംഗങ്ങളിലാണ്. ലോകത്തിന് മുന്നില്‍ എപ്പോഴും ക്രിയാത്മകമായ സ്ഥാനമാണ് രാജ്യം വഹിക്കുന്നത്. 

ലാഭ നഷ്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള നയ സമീപനം ഒരു രാജ്യത്തോടും ഇന്ത്യ നടത്തിയിട്ടില്ല. മാനവികതയിലൂന്നി മാത്രമെ അതിനെ കണ്ടിട്ടുള്ളൂ. കൊടുക്കല്‍ വാങ്ങലില്‍ അധിഷ്ഠിതമല്ല ഇന്ത്യയുടെ വികസന മാതൃക. പകരം അത് രാജ്യങ്ങളുടെ ആവശ്യങ്ങളനുസരിച്ചുള്ളതാണ്, മോദി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com