കെ ശിവന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാനായി പ്രശസ്ത ശാസ്ത്രജ്ഞന്‍ കെ.ശിവനെ നിയമിച്ചു
കെ ശിവന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാനായി പ്രശസ്ത ശാസ്ത്രജ്ഞന്‍ കെ.ശിവനെ നിയമിച്ചു. ഐഎസ്ആര്‍ഒയുടെ നൂറാം ഉപഗ്രഹ വിക്ഷേപണത്തിന് രണ്ടു ദിവസം ശേഷിക്കെയാണ് ചെയര്‍മാന്‍ എഎസ് കിരണ്‍ കുമാറിന് പകരക്കാരനായി ശിവനെ നിയമിക്കുന്നത്. മൂന്നുവര്‍ഷത്തേക്കാണ് നിയമനം. 

ബഹിരാകാശ വകുപ്പിന്റെ സെക്രട്ടറിയായും കമ്മീഷന്റെ ചെയര്‍മാനായും കെ.ശിവനെ നിയമിക്കാന്‍ കേന്ദ്രമന്ത്രി സഭ തീരുമാനിച്ചതായാണ് അറിയിപ്പ്. തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശിയാണ്.
നിലവില്‍ വിക്രം സാരാഭായ് ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറാണ് ശിവന്‍. 1980ല്‍ മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി. എയ്‌റോസ്‌പേസ് എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്. 

ബോംബെ ഐഐടിയില്‍ നിന്ന് 2006ല്‍ എയ്‌റോസ്‌പേസ് എന്‍ജിനീയറിങ്ങില്‍ പിഎച്ച്ഡിയും പൂര്‍ത്തിയാക്കി. 1982ലാണ് ഐഎസ്ആര്‍ഒയിലെത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com