സക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്ക് തുടങ്ങിയത് നീം കരോളി ബാബയുടെ ഉപദേശപ്രകാരം; കേന്ദ്ര മന്ത്രി

മാര്‍ക് സക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്ക് തുടങ്ങിയത് ഇന്ത്യയിലെ ആത്മീയാചാര്യനെ കണ്ടതിന് ശേഷമാണെന്ന് കേന്ദ്ര റയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍.
സക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്ക് തുടങ്ങിയത് നീം കരോളി ബാബയുടെ ഉപദേശപ്രകാരം; കേന്ദ്ര മന്ത്രി


അഹമ്മദാബാദ്: മാര്‍ക് സക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്ക് തുടങ്ങിയത് ഇന്ത്യയിലെ ആത്മീയാചാര്യനെ കണ്ടതിന് ശേഷമാണെന്ന് കേന്ദ്ര റയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍. അഹമ്മദാബാദില്‍ സ്വാമി നാരായണ്‍ വിഭാഗം നടത്തിയ ആത്മീയ യുവ മഹോത്സവ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സും ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗും ഇന്ത്യന്‍ ആത്മീയ ഗുരുക്കളുടെ ഉപദേശം കേട്ട ശേഷം സംരഭങ്ങള്‍ തുടങ്ങിയവരാണ് എന്നാണ് കേന്ദ്ര മന്ത്രിയുടെ നിലപാട്. 

സക്കര്‍ബര്‍ഗ് ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ തന്റെ പഠനം പൂര്‍ത്തിയാക്കിയിരുന്നില്ല. ഇന്ത്യയിലെത്തി നീം കരോളി ബാബയെ കണ്ടതിന് ശേഷം അദ്ദേഹത്തിന് അറിവ് ലഭിക്കുകയും ലോകത്തെ വ്യത്യസ്തമായി വീക്ഷിക്കാനുള്ള കഴിവ് ലഭിക്കുകയും ചെയ്തുവെന്ന് പീയുഷ് ഗോയല്‍ പറയുന്നു. ലോകത്തെ ഏറ്റവും മഹത്തരമായ കാര്യം ആത്മീയതയാണെന്നും റയില്‍ മന്ത്രി അവകാശപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com