അഭിഭാഷകയില്‍ നിന്നും നേരിട്ട് ജഡ്ജി പദവിയിലേക്ക്; ചരിത്രമായി ഇന്ദു മല്‍ഹോത്ര

ഇതാദ്യമായാണ് ഒരു വനിതാ അഭിഭാഷക നേരിട്ട് സുപ്രിം കോടതി ജഡ്ജിയായി ശുപാര്‍ശ ചെയ്യപ്പെടുന്നത്
അഭിഭാഷകയില്‍ നിന്നും നേരിട്ട് ജഡ്ജി പദവിയിലേക്ക്; ചരിത്രമായി ഇന്ദു മല്‍ഹോത്ര

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി വനിതാ അഭിഭാഷക നേരിട്ട് സുപ്രിം കോടതി ജഡ്ജി പദവിയിലേക്ക്. മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയാണ് സുപ്രിം കോടതി ജഡ്ജിയാവുക. ഒപ്പം മലയാളിയായ ജസ്റ്റിസ് കെ.എം ജോസഫിനെയും സുപ്രിം കോടതി ജഡ്ജിയായി നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ കൊളീജിയം ശുപാര്‍ശ ചെയ്തു. ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഇന്ദു മല്‍ഹോത്ര ചരിത്രം കുറിക്കും.

ഇതാദ്യമായാണ് ഒരു വനിതാ അഭിഭാഷക നേരിട്ട് സുപ്രിം കോടതി ജഡ്ജിയായി ശുപാര്‍ശ ചെയ്യപ്പെടുന്നത്. 2007 ലാണ് ഇന്ദുവിനെ സുപ്രിം കോടതിയുടെ മുതിര്‍ന്ന അഭിഭാഷകയായി നിയമിച്ചത്. മുതിര്‍ന്ന അഭിഭാഷകയായി നിയമിക്കപ്പെട്ട രണ്ടാമത്തെ സ്ത്രീയായിരുന്നു ഇന്ദു. ജസ്റ്റിസ് ലീലാ സേത്താണ് ഈ ബഹുമാതി ആദ്യ നേടിയത്.

മലയാളിയായ ജസ്റ്റിസ് ഫാത്തിമാ ബീവിയാണ് സുപ്രിം കോടതിയുടെ ആദ്യത്തെ വനിതാ ജഡ്ജി. 1989 ലായിരുന്ന അവരുടെ നിയമനം. നിലവില്‍ 25 ജഡ്ജിമാരില്‍ ജസ്റ്റിസ് ആര്‍ ഭാനുമതി മാത്രമാണ് വനിതാ സാന്നിധ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com