ആധാറിനെ തകര്‍ക്കാന്‍ സംഘടിത നീക്കം നടക്കുന്നുവെന്ന് നന്ദന്‍ നിലേകാനി 

ആധാറിനെ തകര്‍ക്കാന്‍ സംഘടിത നീക്കം നടക്കുന്നുവെന്ന് സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് അതോറിറ്റി മുന്‍ ചെയര്‍മാന്‍ നന്ദന്‍ നിലേകാനി 
ആധാറിനെ തകര്‍ക്കാന്‍ സംഘടിത നീക്കം നടക്കുന്നുവെന്ന് നന്ദന്‍ നിലേകാനി 

ന്യൂഡല്‍ഹി:  ആധാറിനെ തകര്‍ക്കാന്‍ സംഘടിത നീക്കം നടക്കുന്നുവെന്ന് സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് അതോറിറ്റി മുന്‍ ചെയര്‍മാന്‍ നന്ദന്‍ നിലേകാനി . ആധാര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വാര്‍ത്ത നല്‍കിയ ട്രിബ്യൂണിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തിലാണ് നന്ദന്‍ നിലേകാനിയുടെ പ്രതികരണം.

100 ശതമാനവും ആധാറിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനുളള ശ്രമമാണ് നടക്കുന്നത്. നിരവധി തലങ്ങളിലുളള സുരക്ഷാ ക്രമീകരണമാണ് ആധാറിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ഒരേസമയം ഈ ക്രമീകരണങ്ങള്‍ ഭേദിക്കുക അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

ആധാറുമായി ബന്ധപ്പെട്ട് പ്രതികൂലമായ കാഴ്ചപ്പാടുകളാണ് ഉരുണ്ടുകൂടൂന്നത്. ക്രിയാത്മകമായി ചിന്തിച്ച് ഉത്തരം കണ്ടെത്തുന്നതിന് ജനത്തിന് ഇത് ഉപകരിക്കുമെന്നും നന്ദന്‍ നീലേകാനി വ്യക്തമാക്കി.  നിലവില്‍ 119 കോടി ജനങ്ങള്‍ക്ക് ആധാറുണ്ട്. 55 കോടി ജനങ്ങള്‍ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചു. സാമൂഹ്യസുരക്ഷാ പദ്ധതികളുടെ ഭാഗമായി 95000 കോടി രൂപ ഈ സംവിധാനം ഉപയോഗിച്ച് ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് നല്‍കുകയും ചെയ്തു. ഈ വിധം മെച്ചപ്പെട്ട നിലയിലാണ് ആധാര്‍ സംവിധാനം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com