നാവികസേനയ്ക്ക് ഒരിഞ്ച് സ്ഥലം നല്‍കില്ലെന്ന് നിതിന്‍ ഗഡ്കരി; പ്രതിരോധ മന്ത്രാലയമല്ല രാജ്യം ഭരിക്കുന്നത്

നാവികസേനയുടെ സാന്നിധ്യം വേണ്ടത് ഭീകരവാദികള്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ സാധ്യതയുള്ള അതിര്‍ത്തി പ്രദേശങ്ങളിലാണ്
നാവികസേനയ്ക്ക് ഒരിഞ്ച് സ്ഥലം നല്‍കില്ലെന്ന് നിതിന്‍ ഗഡ്കരി; പ്രതിരോധ മന്ത്രാലയമല്ല രാജ്യം ഭരിക്കുന്നത്

മുംബൈ: നാവിക സേനയ്ക്ക് ഫഌറ്റ് നിര്‍മ്മിക്കാന്‍ സൗത്ത് മുംബൈയില്‍ ഒരിഞ്ച് സ്ഥലം പോലും വിട്ടു നല്‍കില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡകരി. നാവികസേനയുടെ സാന്നിധ്യം വേണ്ടത് ഭീകരവാദികള്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ സാധ്യതയുള്ള അതിര്‍ത്തി പ്രദേശങ്ങളിലാണ്. സൗത്ത് മുംബൈയില്‍ താമസിക്കണമെന്ന് എല്ലാവരും ആവശ്യപ്പെടുന്നത് എന്തിനാണ്. ഒരിഞ്ച് സ്ഥലംപോലും നാവികസേനയ്ക്ക് നല്‍കില്ല. 

ഈ വിഷയത്തില്‍ ഇനി തന്നെ കാണാന്‍ വരേണ്ടതില്ലെന്നും ഗഡ്കരി വ്യക്തമാക്കി. മുംബൈ പോര്‍ട്ട് ട്രസ്റ്റും മഹാരാഷ്ട്രാ സര്‍ക്കാരും സംയുക്തമായി വികസിപ്പിച്ച സൗത്ത് മുംബൈയിലെ പ്രദേശം ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രമെ വിനിയോഗികയുള്ളുവെന്നും മന്ത്രി പറഞ്ഞു. 

പൊതുചടങ്ങില്‍വച്ച് വെസ്‌റ്റേണ്‍ നേവല്‍ കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ ഗിരീഷ് ലുത്രയുടെ സാന്നിധ്യത്തിലായിരുന്നു കേന്ദ്ര തുറമുഖ മന്ത്രിയുടെ പരാമര്‍ശമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐആ റിപ്പോര്‍ട്ട് ചെയ്യുന്നു. നാവികസേനയും പ്രതിരോധ മന്ത്രാലയവുമല്ല രാജ്യം ഭരിക്കുന്നതെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.

സൗത്ത് മുംബൈയില്‍ ഫ്‌ളോട്ടിങ് ജെട്ടി നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് നാവികസേന അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ഗഡ്കരി നാവികസേനയ്‌ക്കെതിരെ ആഞ്ഞടിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com