വന്ദേമാതരം പാടുന്നവര്‍ രാജ്യസ്‌നേഹികളും പാടാത്തവര്‍ രാജ്യദ്രോഹികളുമാണോ?; ആര്‍എസ്എസും ബിജെപി ഭക്തന്‍മാരും നിലപാട് വ്യക്തമാക്കണമെന്ന് ശിവസേന

ആര്‍എസ്എസും ബിജെപി ഭക്തന്‍മാരും ദേശീയതയുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് ശിവസേന രംഗത്ത്
വന്ദേമാതരം പാടുന്നവര്‍ രാജ്യസ്‌നേഹികളും പാടാത്തവര്‍ രാജ്യദ്രോഹികളുമാണോ?; ആര്‍എസ്എസും ബിജെപി ഭക്തന്‍മാരും നിലപാട് വ്യക്തമാക്കണമെന്ന് ശിവസേന

ന്യൂഡല്‍ഹി: ആര്‍എസ്എസും ബിജെപി ഭക്തന്‍മാരും ദേശീയതയുടെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് ശിവസേന രംഗത്ത്. തീയറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്നതില്‍ സുപ്രീംകോടതി നിലപാട് പരിഷ്‌കിച്ചതിന് പിന്നാലെയാണ് ബിജെപിയുടെ ദേശീയയതയെക്കുറിച്ചുള്ള നിലപാട് ചോദ്യം ചെയ്ത് ശിവസേന രംഗത്ത് വന്നിരിക്കുന്നത്. പാര്‍ട്ടി മുഖപത്രം സാമ്‌നയിലെഴുതിയ മുഖപ്രസംഗത്തിലാണ് ശിവസേന വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. 

സുപ്രീംകോടതിയുടെ ഉത്തരവിനെ ചരിത്രപരമായ, വിപ്ലവകരമായ കാര്യമായാണ് മുഖപ്രസംഗത്തില്‍ ശിവസേന ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ബിജെപി നേതൃത്വം കൊടുക്കുന്ന കേന്ദ്രസര്‍ക്കാര്‍, സിനിമാ തിയറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്നത് പ്രധാനപ്പെട്ട കാര്യമല്ലെന്ന് നിലപാട് എടുത്തതും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.

തങ്ങളുടെ തന്നെ തീരുമാനത്തില്‍നിന്നു പിന്നോട്ടുപോകലാണ് സുപ്രീം കോടതി നടത്തിയത്. അതd കേന്ദ്രത്തിന്റെ നിലപാട് അറിയിച്ചതിനുശേഷവും. ഇക്കാര്യത്തില്‍ ആര്‍എസ്എസിന്റെയും മറ്റു ദേശീയവാദ സംഘടനകളുടെയും നിലപാട് എന്താണ്? വന്ദേമാതരം പാടുന്നവര്‍ രാജ്യസ്‌നേഹികളും പാടാത്തവര്‍ രാജ്യദ്രോഹികളുമാണോ? 

ഓരോ ദിവസവും ദേശീയതയുടെ അര്‍ഥം കേന്ദ്രം മാറ്റുകയാണ്. ദേശീയഗാന വിഷയത്തില്‍ കേന്ദ്ര നിലപാട് ഭീരുത്വമാണ്. അടുത്തിടെ വരെ, പശുക്കളെ സംരക്ഷിക്കുന്നവര്‍ രാജ്യസ്‌നേഹികളും ബീഫ് കഴിക്കുന്നവര്‍ രാജ്യദ്രോഹികളുമായാണ് അവര്‍ കണക്കാക്കിയിരുന്നത്. എന്നാല്‍ ബുധനാഴ്ച, ബിജെപി ഭരിക്കുന്ന ഗോവയുടെ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു, സംസ്ഥാനത്ത് ബീഫ് നിരോധനം ഉണ്ടാകില്ലെന്ന്.

ഇപ്പോഴും ഉത്തര്‍പ്രദേശിലെ മദ്രസ്സകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം നിലനില്‍ക്കുന്നു. എന്നാല്‍ ദേശീയഗാന വിഷയത്തില്‍ ഒരു നിര്‍ദേശങ്ങളുമില്ല. ഇക്കാര്യത്തിലെല്ലാം ബിജെപി ഭക്തന്‍മാരുടെ നിലപാട് എന്താണ്, സേന മുഖപ്രസംഗത്തില്‍ ചോദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com