ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാന്‍ ഞങ്ങള്‍ ആളല്ല. രാജ്യമാണ് തീരുമാനിക്കേണ്ടത്: ആ ചരിത്രവാര്‍ത്താസമ്മേളനത്തിന്റെ പൂര്‍ണരൂപം

ആത്മാവ് പണയം വെച്ചവരാണ് ഞങ്ങളെന്ന് ആരും പറയരുത്. ഇതിലൂടെ രാജ്യത്തോടുള്ള ഉത്തരവാദിത്തമാണ് ഞങ്ങള്‍ നിറവേറ്റുന്നത്
ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാന്‍ ഞങ്ങള്‍ ആളല്ല. രാജ്യമാണ് തീരുമാനിക്കേണ്ടത്: ആ ചരിത്രവാര്‍ത്താസമ്മേളനത്തിന്റെ പൂര്‍ണരൂപം

ന്യൂഡല്‍ഹി: അറിയിച്ചയയുടന്‍ എത്രയും വേഗം ഇവിടെയെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നന്ദി. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ഇത് അസാധാരണ സന്ദര്‍ഭമാണ്. ഭരണഘടനയുടെയും കോടതിയുടെയും ചരിത്രത്തിലെയും അപൂര്‍വ സംഭവമാണ്. അത്യധികം വേദനയോടെയാണ് ഇക്കാര്യം പറയുന്നത്. ഞങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴിയില്ല.

സുപ്രീം കോടതിയുടെ ഭരണസംവിധാനം ഇപ്പോള്‍ ശരിയായി രീതയിലല്ല പ്രവര്‍ത്തിക്കുന്നത്. ക്രമപ്രകാരമല്ല പലകാര്യങ്ങളും നടക്കുന്നത്. കഴിഞ്ഞ കുറെ മാസങ്ങളായി ആശ്വാസ്യമല്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. ഇക്കാര്യം ചീഫ് ജസ്റ്റിസിനെ നേരിട്ടറിയിക്കാനായി ഞങ്ങള്‍ നാലുപേരും കൂട്ടായി ശ്രമിച്ചു. ഇതിന്റെ ഭാഗമായി വിശദമായ കത്ത് ചീഫ് ജസ്റ്റിസിന് കൈമാറി. പക്ഷെ അതിന് പരിഹാര നടപടികള്‍ ഉണ്ടാവാത്ത സാരചര്യത്തില്‍ ജനങ്ങളോട് സംസാരിക്കുകയല്ലാതെ മറ്റൊരു പോംവഴിയും ഞങ്ങളുടെ മുന്നിലില്ല.

ചില പ്രത്യേകകാര്യങ്ങള്‍ ഞങ്ങള്‍ ചീഫ് ജസ്റ്റിസിനോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സുപ്രീം കോടതിയുടെ അന്തസിനെ കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉയരുന്ന തരത്തിലാണ് തുടര്‍നടപടികള്‍ ഉണ്ടായത്. ഇങ്ങനെ പോയാല്‍ ജനാധിപത്യമാണ് വലിയ വില കൊടുക്കേണ്ടി വരികയെന്നും ഈ മഹത്തായ സ്ഥാപനത്തിന്റെ അന്തസ് സംരക്ഷിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടും ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ല.

ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് ജ്യുഡിഷ്യറി അനിവാര്യമാണ്. ഇന്നലെ രാവിലെ കൂടി ഇക്കാര്യം ചീഫ് ജസ്റ്റിസിനോട് അറിയിച്ചിട്ടും അദ്ദേഹത്തെ ഇക്കാര്യം ബോധ്യപ്പെടുത്താനും പരിഹാരം കാണുന്നതിലും ഞങ്ങള്‍ പരാജയപ്പെട്ടു.അതുകൊണ്ടാണ് ഈ പത്രസമ്മേളനം.

നീതിമാന്‍മാരായ നിരവധി പേര്‍ ഈരാജ്യത്തുണ്ടെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. കാലം കഴിയുമ്പോള്‍ ഇവര്‍ തന്നെ പറയും ആത്മാവ് നഷ്ടപ്പെട്ടവരാണ് ഞങ്ങളെന്ന്. അതിന് ഇടവരരുത്. ആത്മാവ് പണയം വെച്ചവരാണ് ഞങ്ങളെന്ന് ആരും പറയരുത്. ഇതിലൂടെ രാജ്യത്തോടുള്ള ഉത്തരവാദിത്തമാണ് ഞങ്ങള്‍ നിറവേറ്റുന്നത്. 

നീങ്ങളുടെ വാക്കുകള്‍ ഞങ്ങളുടെ മേല്‍ ചാര്‍ത്തേണ്ടതില്ല. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാന്‍ ഞങ്ങള്‍ ആളല്ല. രാജ്യമാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com