ചീഫ് ജസ്റ്റിസ് ആര്‍എസ്എസുകാരന്‍; ആ പഴയ ട്വീറ്റ് വീണ്ടും കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ 

ചീഫ് ജസ്റ്റിസ് ആര്‍എസ്എസുകാരന്‍; ആ പഴയ ട്വീറ്റ് വീണ്ടും കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ 

ആര്‍എസ്എസ് അനുകൂല ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുള്ള പോസ്റ്റുകള്‍ ആള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ നേതാവ് ഷഹ്‌ല റാഷിദ് ആണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്നത്

സുപ്രീംകോടതിക്കെതിരെ പ്രതിഷേധവുമായി ജഡ്ജിമാര്‍ രംഗത്ത് വന്നതിന് പിന്നാലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആര്‍എസ്എസ്‌കാരനാണെന്ന് പറയുന്ന
പഴയ ട്വിറ്റര്‍ പോസ്റ്റുകള്‍ വീണ്ടും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പിംഗ് ചന്ദ്രു എന്ന ആര്‍എസ്എസ് അനുകൂല ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുള്ള പോസ്റ്റുകള്‍ ആള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ നേതാവ് ഷഹ്‌ല റാഷിദ് ആണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്നത്. 

ദീപക് മിശ്ര ചീഫ് ജസ്റ്റിസ് സ്ഥാനമേറ്റതിന് പിന്നാലെയാണ് പോസ്റ്റ് വന്നിരിക്കുന്നത്. കോംബ്രിഡ്ജിനെയും ഓക്‌സ്‌ഫോര്‍ഡിനെയും ഐഐടികളെയും മറന്നേക്കു. ആര്‍എസ്എസില്‍ ജോയിന്‍ ചെയ്യു.പ്രസിഡന്റ്,വൈസ് പ്രസിഡന്റ്, പ്രൈം മിനിസ്റ്റര്‍,ആര്‍ബിഐ ഗവര്‍ണര്‍,ചീഫ് ജസ്റ്റിസ് എന്നിവരെല്ലാവരും ആര്‍എസ്എസുകാരാണ് എന്നാണ് ട്വിറ്ററില്‍ പറഞ്ഞത്. അതേ അക്കൗണ്ടില്‍ നിന്നും ദീപക്‌
മിശ്ര, ആര്‍എസ്എസിന്റെ പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്ന ട്വീറ്റും വന്നിട്ടുണ്ട്. 

കോടതികള്‍ രാഷ്ട്രീയം മറന്ന് പ്രവര്‍ത്തിക്കണമെന്നും കോടതിയെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും നിയമമുള്ളപ്പോഴാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍എസ്എസുകാരനാണ് എന്ന തരത്തില്‍ പോസ്റ്റുകള്‍ വന്നിരിക്കുന്നത്. ബിജപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊറാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് വാദം കേട്ടുകൊണ്ടിരുന്ന ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട നടപടികളിലെ അതൃപ്തിയെത്തുര്‍ന്നാണ് നാല് സുപ്രീം കോടതി ജഡ്ജിമാര്‍ ചീഫ് ജസ്റ്റിനെതിരെ വാര്‍ത്ത സമ്മേളനം നടത്തിയത് എന്നാണ് അറിയാന്‍ സാധിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com