ജുഡീഷ്യറിയില്‍ ശുദ്ധീകരണം അനിവാര്യം; നടന്നത് അസാധാരണ സംഭവങ്ങളെന്ന് യെച്ചൂരി

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനും സത്യസന്ധതക്കും കളങ്കം വന്നിട്ടുണ്ടോ എന്നത് സംബന്ധിച്ച് ശക്തമായ അന്വേഷണം നടത്തണം
ജുഡീഷ്യറിയില്‍ ശുദ്ധീകരണം അനിവാര്യം; നടന്നത് അസാധാരണ സംഭവങ്ങളെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍ പ്രതിഷേധിച്ച സംഭവം ഗൗരവതരമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജുഡീഷ്യറിയിലും കൃത്രിമമുണ്ടെന്നാണ് നാല് ജഡ്ജിമാര്‍ നല്‍കിയ കത്ത് സൂചിപ്പിക്കുന്നത്. 

ജുഡീഷ്യറിയില്‍ ശുദ്ധീകരണം അനിവാര്യമാണ്. അസാധാരണ സംഭവങ്ങളാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്. ജഡ്ജിമാര്‍ ഉന്നയിച്ചിരിക്കുന്നത് വന്‍ ആഘാതമുണ്ടാക്കുന്ന ആരോപണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു

ചീഫ് ജസ്റ്റിസിന് പറയാനുള്ളത് അറിയണം.  ഇത് അന്വേഷിക്കേണ്ടതാണ്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനും സത്യസന്ധതക്കും കളങ്കം വന്നിട്ടുണ്ടോ എന്നത് സംബന്ധിച്ച് ശക്തമായ അന്വേഷണം നടത്തണം. അദ്ദേഹം പറഞ്ഞു. 

നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തി സുപ്രീംകോടതി പ്രവര്‍ത്തനങ്ങള്‍ കുത്തഴിഞ്ഞാണ് പോകുന്നതെന്ന് പ്രഖ്യാപിച്ചിരുന്നു. 
സുപ്രീംകോടതി പ്രവര്‍ത്തനങ്ങള്‍ കുത്തഴിഞ്ഞാണ് പോകുന്നത് എന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസിന് രണ്ട് മാസം മുമ്പ് കത്ത് നല്‍കിയിരുന്നുവെന്നും എന്നാല്‍ നടപടികളൊന്നും കൈക്കൊള്ളാത്തതു കൊണ്ടാണ് പൊതുസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തേണ്ടി വന്നതെന്നും ജഡ്ജിമാര്‍ പറഞ്ഞിരുന്നു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന ജസ്റ്റിസ് ലോയയുട മദുരൂഹ മരണവുമായി ബന്ധപ്പെട്ട നടപടികളിലെ അതൃപ്തിയാണ് പ്രതിഷേധത്തിന് മുഖ്യകാരണം എന്നാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com