ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട്; തെലങ്കാനയില്‍ സിപിഎം നേതൃത്വത്തില്‍ ഇടത് ദലിത് സംഘടനകളുടെ ഐക്യമുന്നണി വരുന്നു

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 119 സീറ്റുകളിലും മത്സരിക്കാനാണ് തീരുമാനം
ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട്; തെലങ്കാനയില്‍ സിപിഎം നേതൃത്വത്തില്‍ ഇടത് ദലിത് സംഘടനകളുടെ ഐക്യമുന്നണി വരുന്നു


ഹൈദ്രാബാദ്‌: തെലങ്കാനയില്‍ ഇടത്-ദലിത് രാഷ്ട്രീയ കക്ഷികളുടെ ഐക്യ മുന്നണി വരുന്നു. ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് എന്ന് പേരിട്ടിരിക്കുന്ന മുന്നണിയില്‍ 28 സംഘടനകളാണുള്ളത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 119 സീറ്റുകളിലും മത്സരിക്കാനാണ് തീരുമാനം. ഭരണകക്ഷിയായ ടിആര്‍എസിനും ബിജെപിക്കും എതിരെ മതനിരപേക്ഷ ജനാധിപത്യ കക്ഷികളുടെ ഐക്യം രൂപപ്പെടുത്താനാണ് ശ്രമം. സിപിഎം സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രമാണ് ഐക്യമുന്നണി പ്രഖ്യാപിച്ചത്. സിപിഎം നേതൃത്തില്‍ രൂപംകൊടുത്ത മുന്നണിയില്‍ ഇടതുകക്ഷികളായ സിപിഐയും സിപിഐ (എംഎല്‍)നേയും ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇരു പാര്‍ട്ടികളും തീരുമാനം വ്യക്തമാക്കിയിട്ടില്ല. 

എംസിപിഐ(യു) മജ്‌ലിസ് ബെചാവോ തെഹ്രീക,രാജ്യാധികാര പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളാണ് നിലവില്‍ സിപിഎമ്മിനൊപ്പം മുന്നണിയിലുള്ള പ്രമുഖ സംഘടനകള്‍. 

ജനുവരി 25ന് ഹൈദരാബാദില്‍ നടക്കുന്ന പൊതുസമ്മളേനത്തില്‍ മുന്നണി രൂപീകരണം പ്രഖ്യാപിക്കും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മഹാരാഷ്ട്രയിലെ ദലിത് നേതാവും ഡോ.ബിആര്‍ അംബേദ്കറുടെ കൊച്ചുമകനുമായ പ്രകാശ് അംബേദ്കര്‍, എംസിപിഐ (യു) നേതാവ് എംഡി ഘൗസ് തുടങ്ങിയവര്‍ പങ്കെടുക്കും. മുന്നണിയുടെ ചെയര്‍മാന്‍, കണ്‍വീനര്‍, കോ കണ്‍വീനര്‍ തുടങ്ങിയവരെ ഈ റാലിയില്‍ പ്രഖ്യാപിക്കും.
മുന്നണി തെലങ്കാനയില്‍ വലിയ രാഷ്ട്രീയ മാറ്റം വരുത്തുമെന്ന് ദലിത് ചിന്തകന്‍ കാഞ്ച ഐലയ്യ അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com