ലക്നൗ: ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ മാംസാഹാരം കഴിക്കാന്‍ ഭാര്യ അനുവദിക്കാത്തതിനെ തുടര്‍ന്നു ഭര്‍ത്താവ് ജീവനൊടുക്കി. ലക്നൗവിലെ ഗോമതി നഗറില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഡോക്ടറായ ഉമശങ്കറാണ് ജീവനൊടുക്കിയത്.
മാംസാഹാരത്തിനായി ഭാര്യയുമായി ഇയാള്‍ വഴക്കുണ്ടാക്കിയിരുന്നുവെന്നും ഇതിനു പിന്നാലെയാണ് ജീവനൊടുക്കിയതെന്നും പോലീസ് പറഞ്ഞു. ഡോക്ടറെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ