ആദരണീയരായ ജഡ്ജിമാരെ, നിങ്ങളെ വണങ്ങുന്നു; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് പ്രകാശ് രാജ് 

സുപ്രീംകോടതിയുടെ ഭരണം താളം തെറ്റിയെന്ന് ആരോപിച്ച് ചീഫ് ജസ്റ്റിസിന് എതിരെ കലാപക്കൊടി ഉയര്‍ത്തിയ മുതിര്‍ന്ന ജഡ്ജിമാരെ പ്രകീര്‍ത്തിച്ച് നടന്‍ പ്രകാശ് രാജ്.
ആദരണീയരായ ജഡ്ജിമാരെ, നിങ്ങളെ വണങ്ങുന്നു; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് പ്രകാശ് രാജ് 

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ ഭരണം താളം തെറ്റിയെന്ന് ആരോപിച്ച് ചീഫ് ജസ്റ്റിസിന് എതിരെ കലാപക്കൊടി ഉയര്‍ത്തിയ മുതിര്‍ന്ന ജഡ്ജിമാരെ പ്രകീര്‍ത്തിച്ച് നടന്‍ പ്രകാശ് രാജ്. തങ്ങളുടെ ആത്മാവ് വില്‍ക്കാന്‍ തയ്യാറല്ലെന്ന വ്യക്തമായ സന്ദേശം നല്‍കിയ ആദരണീയരായ ജഡ്ജിമാര്‍ക്ക് മുന്‍പില്‍ വണങ്ങുന്നുവെന്ന് പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു. 

അതേസമയം പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാനും പ്രകാശ് രാജ് മറന്നില്ല. അന്തിമമായി ജസ്റ്റിസ് ലോയ, ആധാര്‍ തുടങ്ങിയ കേസുകളില്‍ നിന്നും കേന്ദ്രസര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല എന്നതിന്റെ വ്യക്തമായ സന്ദേശമാണ് ജഡ്ജിമാരുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നും പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. 

സുപ്രീംകോടതി ചീഫ് ജസ്റ്റിന് എതിരെ കലാപക്കൊടിയുയര്‍ത്തിയ നാല് ജഡ്ജിമാരെ ഇകഴ്ത്തിയും പുകഴ്ത്തിയും നിരവധി പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. ഇതിന് പിന്നാലെയാണ് ജഡ്ജിമാരുടെ നടപടിയെ പ്രകീര്‍ത്തിച്ച് പ്രകാശ് രാജ് രംഗത്തെത്തിയത്. 

നേരത്തെ ബിജെപി മുതിര്‍ന്ന നേതാവ് യശ്്വന്ത് സിന്‍ഹയും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ജനാധിപത്യം വെല്ലുവിളി നേരിടുന്നതായി മുന്നറിയിപ്പ് നല്‍കിയ യശ്വന്ത് സിന്‍ഹ ജഡ്ജിമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതരമെന്നും ചൂണ്ടിക്കാട്ടി. പരസ്യമായി ജഡ്ജിമാര്‍ക്ക് കാര്യങ്ങള്‍ തുറന്നുപറയേണ്ടിവന്നതിന്റെ സാഹചര്യം പരിശോധിക്കണം. കീഴ് വഴക്കം ലംഘിച്ച് കേസുകള്‍ ജൂനിയര്‍ ജഡ്ജിയുടെ പരിഗണനയ്ക്ക് വന്നു എന്ന ജഡ്ജിമാരുടെ ആരോപണവും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണെന്ന് 
യശ്വന്ത് സിന്‍ഹ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com