മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ തീപിടുത്തം

താഴത്തെ നിലയിലെ കോണ്‍ഫറന്‍സ് ഹാളിലാണ് തീപിടിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. വലിയ തോതില്‍ നാശനഷ്ടമുണ്ടായി.
മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ തീപിടുത്തം

മുംബൈ: മുംബൈ രാജ്യാന്തര വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ വന്‍ തീപിടിത്തം. ആളപായമില്ലെന്നാണ് അറിയുന്നത്. താഴത്തെ നിലയിലെ കോണ്‍ഫറന്‍സ് ഹാളിലാണ് തീപിടിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. വലിയ തോതില്‍ നാശനഷ്ടമുണ്ടായി.

ടെര്‍മിനലിലെ ഒന്ന് ബിയിലുണ്ടായ തീപിടിത്തം ഒന്‍പതാം നമ്പര്‍ ഗെയ്റ്റുവരെ പടര്‍ന്നു. അപകട കാരണം വ്യക്തമല്ല. എട്ട് ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ അണച്ചത്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയോ വിമാന സര്‍വീസുകളെയോ തീപിടിത്തം ബാധിച്ചില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com