മഹാശ്വേതാദേവിയെ ആദരിച്ച് ഗൂഗിള്‍ ഡൂഡ്ള്‍

ഇന്നത്തെ ദിവസം മുഴുവന്‍ ഗൂഗിള്‍ സെര്‍ച്ച് ഐക്കണ്‍ തുറക്കുമ്പോള്‍ മഹാശ്വേതാദേവിയുടെ ഫോട്ടോയാണ് പ്രത്യക്ഷപ്പെടുക.
മഹാശ്വേതാദേവിയെ ആദരിച്ച് ഗൂഗിള്‍ ഡൂഡ്ള്‍

പ്രമുഖ ബംഗാളി എഴുത്തുകാരിയും സാമൂഹിക  പ്രവര്‍ത്തകയുമായിരുന്ന മഹാശ്വേതാദേവിയുടെ 92ാം ജന്‍മവാര്‍ഷികത്തെ തുടര്‍ന്ന് ഗൂഗ്ള്‍ ഡൂഡിള്‍ എഴുത്തുകാരിക്ക് ആദരമര്‍പ്പിച്ചു. ഇന്നത്തെ ദിവസം മുഴുവന്‍ ഗൂഗിള്‍ സെര്‍ച്ച് ഐക്കണ്‍ തുറക്കുമ്പോള്‍ മഹാശ്വേതാദേവിയുടെ ഫോട്ടോയാണ് പ്രത്യക്ഷപ്പെടുക. 

മാഗ്‌സസെ, ജ്ഞാനപീഠം അവാര്‍ഡുകള്‍ കുടാതെ, പത്മശ്രീ, പത്മവിഭൂഷണ്‍, സാഹിത്യ അക്കാദമി അവാര്‍ഡുകളും നേടിയിട്ടുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന ഗോത്ര വിഭാഗങ്ങള്‍ക്കു?വേണ്ടി പ്രവര്‍ത്തിച്ച സാമൂഹിക പ്രവര്‍ത്തക കൂടിയാണ്? മഹാശ്വേതാ ദേവി. ഇരുട്ടിന്റെ കര്‍ട്ടനു പിറകിലാണ് എന്റെ ഇന്ത്യ ഇപ്പോഴും ജീവിക്കന്നതെന്ന് അവര്‍ ഒരിക്കല്‍ പറഞ്ഞു. 

അടിച്ചമര്‍ത്തപ്പെട്ട ജീവിതങ്ങളിലേക്ക് വെളിച്ചം വീശുന്ന ഹസാര്‍ ചൗരസിര്‍ മാ, ആരണ്യര്‍ അധികാര്‍, ഝാന്‍സി റാണി, അഗ്‌നി ഗര്‍ഭ, റുദാലി, സിന്ധു കന്‍ഹുര്‍ ദാകെ എന്നിവ അവരുടെ പ്രശ്‌സ്തമായ കൃതികളാണ്. 

മഹാശ്വേതാ ദേവിയുടെ പല നോവലുകളും സിനിമയായിട്ടുണ്ട്. ഹസാര്‍ ചൗരസി കി മാ, കല്‍പന ലജ്മി റുദാലി എന്നിവ മഹാശ്വേതാ ദേവിയുടെ നോവലുകളെ അടിസ്ഥാനമാക്കി നിര്‍മിച്ചവയാണ്. 2016 ജൂലൈയില്‍ തന്റെ 90ാം വയസിലാണ് മഹാശ്വേതാദേവി അന്തരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com