മിശ്രവിവാഹിതരെ ശിക്ഷിക്കാന്‍ ഖാപ്പ് പഞ്ചായത്തിന് അധികാരം ഇല്ല ;  പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാമെന്ന് സുപ്രീംകോടതി

മിശ്രവിവാഹിതരെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നില്ലെങ്കില്‍  കോടതി മാര്‍ഗ്ഗരേഖ പുറപ്പടുവിക്കുമെന്നും സുപ്രീംകോടതി
മിശ്രവിവാഹിതരെ ശിക്ഷിക്കാന്‍ ഖാപ്പ് പഞ്ചായത്തിന് അധികാരം ഇല്ല ;  പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ഇഷ്ടമുള്ള ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാന്‍ അവകാശം ഉണ്ടെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ മാതാപിതാക്കളുടെയോ സമൂഹത്തിന്റെയോ സമ്മതം ആവശ്യമില്ല. മാതാപിതാക്കള്‍ ഉള്‍പ്പടെ ആര്‍ക്കും അത് ചോദ്യം ചെയ്യാനും ആകില്ല. മിശ്ര വിവാഹിതരെ ശിക്ഷിക്കാന്‍ ഖാപ്പ് പഞ്ചായത്തിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ദുരഭിമാന കൊലയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. 


പ്രായ പൂര്‍ത്തിയായ ആയ പുരുഷനും സ്ത്രീക്കും ഇഷ്ടമുള്ള ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാന്‍ അവകാശം ഉണ്ട്. ഇക്കാര്യത്തില്‍ മാതാപിതാക്കളുടെയോ സമൂഹത്തിന്റെയോ സമ്മതം ആവശ്യമില്ല. മിശ്ര വിവാഹിതരെ വിളിച്ചു വരുത്താനും അവര്‍ക്ക് ശിക്ഷ നല്‍കാനും ഖാപ്പ് പഞ്ചായത്തുകള്‍ക്ക് അധികാരം ഇല്ല. മിശ്രവിവാഹിതരെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നില്ലെങ്കില്‍  കോടതി മാര്‍ഗ്ഗരേഖ പുറപ്പടുവിക്കുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

മിശ്രവിവാഹിതരെ സംരക്ഷിക്കാന്‍ നിയമം കൊണ്ട് വരണം എന്ന് നിയമ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് അമിക്കസ് ക്യുറി രാജു രാമചന്ദ്രന്‍ കോടതിയില്‍ വ്യക്തമാക്കി. നിയമ കമ്മീഷന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ച് വരികയാണെന്നും, സംസ്ഥാനങ്ങളുടെ അഭിപ്രായം അരാഞ്ഞിട്ടുണ്ടെന്നും  കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് കോ
തിയെ അറിയിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വിഷയം ലളിതമായാണ് സ്വീകരിക്കുന്നത് എന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. മിശ്രവിവാഹിതരെ സംരക്ഷിക്കാന്‍ നിയമം കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്നില്ല എങ്കില്‍ കോടതി മാര്‍ഗ്ഗരേഖ പുറപ്പടുവിക്കുമെന്നും കോടതി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com