29 കരകൗശല വസ്തുക്കളെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കി; റിയല്‍ എസ്‌റ്റേറ്റ് മേഖലയെ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനമായില്ല

ഇന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
29 കരകൗശല വസ്തുക്കളെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കി; റിയല്‍ എസ്‌റ്റേറ്റ് മേഖലയെ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനമായില്ല

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതിയില്‍ 49 ഉല്പന്നങ്ങളുടെ നികുതി നിരക്ക് ജിഎസ്ടി കൗണ്‍സില്‍ കുറച്ചു. ഇന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 29 കരകൗശലവസ്തുക്കളെ നികുതിയില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കി. മറ്റു കരകൗശല വസ്തുക്കളുടെ നികുതി കുറയ്ക്കുകയും ചെയ്തു. റിയല്‍ എസ്‌റ്റേറ്റ് മേഖലയെക്കൂടി ജിഎസ്ടിക്കു കീഴില്‍ കൊണ്ടുവരുന്നതടക്കമുള്ള കാര്യത്തില്‍ തീരുമാനമായില്ല. 

24ാമതു ജിഎസ്ടി കൗണ്‍സിലില്‍ നിരവധി ഉത്പന്നങ്ങളുടെ ജിഎസ്ടി 18ല്‍ നിന്ന് 12 ശതമാനമായി കുറച്ചിട്ടുണ്ട്. ചില കൃഷി ഉപകരണങ്ങള്‍ക്കും നിരക്ക് കുറച്ചു. ഇപ്പോള്‍ സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള മദ്യം, ഇന്ധനം, ഭൂമി റജിസ്‌ട്രേഷന്‍, മോട്ടോര്‍വാഹന നികുതി തുടങ്ങിയവയില്‍ വലിയ ചര്‍ച്ച ഉണ്ടായില്ലെന്നാണ് അറിയുന്നത്. ജിഎസ്ടി ഫയലിങ് ലളിതവും എളുപ്പവുമാക്കുന്നതു ചര്‍ച്ച ചെയ്യാന്‍ പത്തു ദിവസത്തിനകം കൗണ്‍സിലിന്റെ വിഡിയോ കോണ്‍ഫറന്‍സിങ് നടക്കും.

ജിഎസ്ടി കൗണ്‍സിലിന്റെ അടുത്ത യോഗം ജിഎസ്ടി റിട്ടേണ്‍ ഫോമുകള്‍ കൂടുതല്‍ ലഘൂകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ജിഎസ്ടി വരുമാനമായി ലഭിച്ച 35,000 കോടി രൂപ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കായി വിഭജിച്ചു നല്‍കുവാനും ജിഎസ്ടി കൗണ്‍സിലില്‍ ധാരണയായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com