വരുന്ന സ്വാതന്ത്ര്യദിനത്തില്‍ രാഹുലും സോണിയയും ജയിലിലായിരിക്കുമെന്ന് സുബ്രഹ്മണ്യം സ്വാമി

വരുന്ന സ്വാതന്ത്ര്യദിനത്തിന് മുന്‍പായി  നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഗാന്ധി കുടുംബം ശിക്ഷിക്കപ്പെടുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി
വരുന്ന സ്വാതന്ത്ര്യദിനത്തില്‍ രാഹുലും സോണിയയും ജയിലിലായിരിക്കുമെന്ന് സുബ്രഹ്മണ്യം സ്വാമി

ന്യൂഡല്‍ഹി: വരുന്ന സ്വാതന്ത്ര്യദിനത്തിന് മുന്‍പായി  നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഗാന്ധി കുടുംബം ശിക്ഷിക്കപ്പെടുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും ഉടമസ്ഥതയിലുളള യങ് ഇന്ത്യയ്ക്ക് എതിരായുളള ആദായനികുതി മൂല്യനിര്‍ണയ ഉത്തരവ്  വിചാരണ കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് സ്വാമിയുടെ പ്രതികരണം.ഇത് രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.

1973 ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ പുതിയതായി ഉണ്ടാക്കിയ യങ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തതില്‍ അഴിമതിയും വഞ്ചനയുമുണ്ടെന്ന് ആരോപിച്ച് സുബ്രഹ്മണ്യം സ്വാമി തന്നെയാണ് പരാതിയുമായി രംഗത്തുവന്നത്. ഇത് പിന്നിട് കോണ്‍ഗ്രസിനെ തന്നെ പിടിച്ചുകുലുക്കുന്ന നിലയില്‍ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയായിരുന്നു. നിലവില്‍ പ്രവര്‍ത്തനരഹിതമായ യങ് ഇന്ത്യന്‍ െ്രെപവറ്റ് ലിമിറ്റഡിന്റെ പേരിലുളള 105 പേജു വരുന്ന ആദായനികുതി മൂല്യനിര്‍ണയ ഉത്തരവാണ് സുബ്രഹ്മണ്യം സ്വാമി കോടതിയില്‍ സമര്‍പ്പിച്ചത്. നാഷണല്‍ ഹെറാള്‍ഡ് ഇടപാട് പൂര്‍ണമായി വ്യാജമാണെന്ന് സുബ്രഹ്മണ്യം സ്വാമി ആരോപിച്ചു. കേസ് മാര്‍ച്ച് 23 ന് കോടതി വീണ്ടും പരിഗണിക്കും.

അസോസിയേറ്റഡ് ജേണലിന് 90 കോടി രൂപ വായ്പ നല്‍കിയെന്ന കോണ്‍ഗ്രസിന്റെ അവകാശവാദം പൊളളയാണെന്ന് ആദായനികുതി മൂല്യനിര്‍ണയ ഉത്തരവ് പരിശോധിച്ചാല്‍ വ്യക്തമാകുമെന്ന് സുബ്രഹ്മണ്യം സ്വാമി വാദിച്ചു. കൂടാതെ ഇത്തരത്തിലുളള ഒരു ഇടപാട് ഇതുവരെ നടന്നിട്ടില്ലെന്നും സ്വാമി ആരോപിക്കുന്നു.

സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അവരുടെ വിധേയരും ചേര്‍ന്ന് ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുളള അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ യങ് ഇന്ത്യന്‍ എന്നൊരു ഉപകമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് സ്വാമി ആരോപിക്കുന്നത്. ഇതിലുടെ നേടിയ 414 കോടിയോളം രൂപയ്ക്ക്  ആദായനികുതി അടയ്ക്കാന്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ബാധ്യസ്ഥരാണെന്ന്  മൂല്യനിര്‍ണയ ഉത്തരവില്‍ പറയുന്നതായി സുബ്രഹ്മ്ണ്യം സ്വാമി ആരോപിക്കുന്നു. 

ഡിസംബര്‍ 27 ന് ആദായനികുതി വകുപ്പ് പുറപ്പെടുവിച്ച മൂല്യനിര്‍ണയ ഉത്തരവ് കഴിഞ്ഞാഴ്ചയാണ് യങ് ഇന്ത്യന് കൈമാറിയത്. 414 കോടിയില്‍പ്പരം വരുന്ന വരുമാനം മറച്ചുവെച്ചതിന് നിയമ നടപടി നേരിടാന്‍ കമ്പനി ബാധ്യസ്ഥമാണ്. വരുമാനം മറച്ചുവെച്ച് നികുതി വെട്ടിച്ചതിന് കമ്പനി പിഴ ഒടുക്കേണ്ടിവരുമെന്നും സ്വാമി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com