അതിര്‍ത്തി കടന്ന് തിരിച്ചടി നല്‍കാന്‍ ഇന്ത്യക്ക് മടിയില്ലെന്ന് രാജ്‌നാഥ് സിങ്; പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ് 

ശത്രുരാജ്യങ്ങള്‍ക്ക് അതിര്‍ത്തി കടന്ന് തിരിച്ചടി നല്‍കാന്‍ ഇന്ത്യക്ക് മടിയില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്
അതിര്‍ത്തി കടന്ന് തിരിച്ചടി നല്‍കാന്‍ ഇന്ത്യക്ക് മടിയില്ലെന്ന് രാജ്‌നാഥ് സിങ്; പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ് 

ന്യൂഡല്‍ഹി: ശത്രുരാജ്യങ്ങള്‍ക്ക് അതിര്‍ത്തി കടന്ന് തിരിച്ചടി നല്‍കാന്‍ ഇന്ത്യക്ക് മടിയില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്.  പലതവണ ഇന്ത്യ ഇത് തെളിയിച്ചു കഴിഞ്ഞതായും രാജ്‌നാഥ് സിംഗ് ഓര്‍മ്മിപ്പിച്ചു.

കുറച്ചു മാസങ്ങള്‍ക്ക് മുമ്പ്, പിന്നില്‍ നിന്നാക്രമിക്കുന്ന ഭീരുത്വപരമായ നിലപാട് പാകിസ്ഥാന്‍ സ്വീകരിച്ചിരുന്നു. അന്ന് നമ്മുടെ 17 സൈനികരാണ് വീരമൃത്യു വരിച്ചത്. ഇതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പാകിസ്ഥാന് തക്ക മറുപടി നല്‍കാന്‍ നമ്മള്‍ തീരുമാനിച്ചു. അവരുടെ സ്ഥലത്തു തന്നെ ചെന്ന് ഇന്ത്യയുടെ ചുണക്കുട്ടികള്‍ അത് വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തുരാജ്‌നാഥ് സിംഗ് പറഞ്ഞു.

അയല്‍ക്കാരുമായി സൗഹൃദപരമായ ബന്ധമാണ് ഇന്ത്യ എന്നും ആഗ്രഹിക്കുന്നതെന്നും എന്നാല്‍ തെറ്റ് തിരുത്തി നേരായ പാതയില്‍ വരുന്നതിന് പാകിസ്ഥാന്‍ ഒരുക്കമല്ല എന്നതാണ് അവരുടെ പ്രവൃത്തികള്‍ സൂചിപ്പിക്കുന്നതെന്നും സിംഗ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com