മുസഫര്‍ നഗര്‍ കലാപം: ബിജെപി നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ യോഗി സര്‍ക്കാരിന്റെ നീക്കം

മുസഫര്‍ നഗര്‍ കലാപം: ബിജെപി നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ യോഗി സര്‍ക്കാരിന്റെ നീക്കം

ഉത്തര്‍പ്രദേശ് മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒരുങ്ങുന്നു

ലക്‌നൗ:ഉത്തര്‍പ്രദേശ് മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒരുങ്ങുന്നു. ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റിന്റെ അഭിപ്രായം ബിജെപി സര്‍ക്കാര്‍ തേടി. കേസുമായി ബന്ധപ്പെട്ട് 13 കാര്യങ്ങളില്‍ വിശദീകരണം തേടിയാണ് യോഗി സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ആദിത്യനാഥ് മന്ത്രിസഭയിലെ അംഗമായ സുരേഷ് റാണ, മുന്‍ കേന്ദ്ര മന്ത്രിയും എംപിയുമായ സജ്ഞീവ് ബലിയാന്‍, എംപിയായ ബര്‍തേന്ദ്ര സിംഗ്, എംഎല്‍എമാരായ ഉമേഷ് മാലിക്, സംഗീത് സിംഗ് സോം എന്നിവര്‍ പ്രതികളായ കേസ് പിന്‍വലിക്കാനാണ് സര്‍ക്കാര്‍ നീക്കം. 

നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള എട്ട് ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. കേസ് പിന്‍വലിക്കുകയാണെങ്കില്‍ ജനഹിതം അനുസരിച്ചുളള ശരിയായ നടപടിയായി ഇതിനെ കാണാന്‍ സാധിക്കില്ലെയെന്നും സര്‍ക്കാര്‍ കോടതിയോട് ആരാഞ്ഞു.


കലാപത്തിന് ആഹ്വാനം നല്‍കുന്ന വിധം പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് ബിജെപി നേതാക്കള്‍ക്കെതിരായ കേസ്. സാധ്വി പ്രാചി അടക്കമുള്ള നേതാക്കള്‍ നടത്തിയ പ്രസംഗമാണ് കലാപത്തിന് കാരണമായതെന്ന് കരുതുന്നു. 2013 ലുണ്ടായ കലാപത്തില്‍ അറുപത്തിമൂന്നോളംപേര്‍ കൊല്ലപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com