മോദിക്ക്  പ്രധാനമന്ത്രി പദത്തിലിരിക്കുന്നതിന്റെ അഹങ്കാരം; കത്തുകള്‍ക്ക് മറുപടി പറയാത്തതിനെ വിമര്‍ശിച്ച് അണ്ണാ ഹസാരെ

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അണ്ണാ ഹസാരെ. പ്രധാനമന്ത്രി പദത്തിലിരിക്കുന്നതിന്റെ അഹങ്കാരമാണ് നരേന്ദ്രമോദിക്കെന്ന് അണ്ണാ ഹസാരെ
മോദിക്ക്  പ്രധാനമന്ത്രി പദത്തിലിരിക്കുന്നതിന്റെ അഹങ്കാരം; കത്തുകള്‍ക്ക് മറുപടി പറയാത്തതിനെ വിമര്‍ശിച്ച് അണ്ണാ ഹസാരെ

ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അണ്ണാ ഹസാരെ. പ്രധാനമന്ത്രി പദത്തിലിരിക്കുന്നതിന്റെ അഹങ്കാരമാണ് നരേന്ദ്രമോദിക്കെന്ന് അണ്ണാ ഹസാരെ കുറ്റപ്പെടുത്തി. താന്‍ അയച്ച കത്തുകള്‍ക്ക് പ്രതികരിക്കാത്ത പശ്ചാത്തലത്തിലാണ് അണ്ണാ ഹസാരെയുടെ വിമര്‍ശനം.മഹാരാഷ്ട്ര സാംഗഌ ജില്ലയില്‍ പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു അണ്ണാ ഹസാരെ. മൂന്ന് വര്‍ഷത്തിനിടെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് 30 കത്തുകളാണ് താന്‍ പ്രധാനമന്ത്രിക്ക് അയച്ചത്. ഒന്നിനും ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്ന് അണ്ണാ ഹസാരെ ആരോപിച്ചു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 23 മുതല്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അണ്ണാ ഹസാരെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജനങ്ങളുടെ പിന്തുണ ആര്‍ജിക്കാനാണ് മഹാരാഷ്ട്രയില്‍ പൊതുറാലി അണ്ണാ ഹസാരെ സംഘടിപ്പിച്ചത്. സര്‍ക്കാര്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത വിധം ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്കായിരിക്കും തലസ്ഥാനം സാക്ഷ്യം വഹിക്കുക. സര്‍ക്കാരിനുളള ശക്തമായ മുന്നറിയിപ്പായിരിക്കും മാര്‍ച്ചിലെ പ്രക്ഷോഭ പരിപാടിയെന്നും അണ്ണാ ഹസാരെ ഓര്‍മ്മിപ്പിച്ചു.

പ്രക്ഷോഭപരിപാടികളിലുടെയും റാലികളിലുടെയും വോട്ടുകള്‍ സമാഹരിക്കുകയല്ല എന്റെ ഉദ്ദേശ്യം. ലോക്പാല്‍ നടപ്പിലാക്കുക, കര്‍ഷകര്‍ക്ക് 5000 രൂപ പെന്‍ഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം ചെയ്യാന്‍ പോകുന്നതെന്നും അണ്ണാ ഹസാരെ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com